ആർക്കും വിക്കെറ്റ് എടുക്കാൻ കഴിയാതെ നോട്ട് ഔട്ട്‌ സിംഹമായി സഞ്ജു സാംസൺ!! അപൂർവ്വ നേട്ടം സഞ്ജുവിന്

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യൻ ടീം. സീനിയർ താരങ്ങൾ അഭാവത്തിൽ യുവ താരങ്ങൾ കാഴ്ചവെച്ച മികവ് ഇന്ത്യൻ ആരാധകരിൽ അടക്കം നൽകുന്നത് വമ്പൻ സന്തോഷം. ഒന്നാം ഏകദിന മാച്ചിൽ തോറ്റ ശേഷമാണ് ടീം ഇന്ത്യ രണ്ട് മത്സരങ്ങൾ തുടരെ ജയിച്ചു പരമ്പര 2-1ന് നേടിയത്

ഇന്നത്തെ ഡൽഹി മാച്ചിൽ ഇന്ത്യൻ ടീം ഏഴ് വിക്കെറ്റ് ജയം നെടുമ്പോൾ ഏറ്റവും അധികം കയ്യടികളും പ്രശംസയും നേടുന്നത് മലയാളി താരമായ വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസൺ തന്നെ. തന്നെ പല തവണ അവഗണിച്ചവർക്ക് മുൻപിൽ മാസ്സ് പ്രകടനങ്ങൾ കാഴ്ചവെച്ചാണ് സഞ്ജു ഈ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടുന്നത്. ഒന്നാം എകദിനത്തിൽ ഇന്ത്യൻ ടീം ഒൻപത് റൺസ് തോൽവി വഴങ്ങി എങ്കിലും മലയാളി താരമായ സഞ്ജു സാംസൺ പോരാട്ടം എല്ലാവിധ കയ്യടികളും നേടിയിരുന്നു. അവസാന ബോൾ വരെ ടീമിനെ ജയിപ്പിക്കാൻ പോരാടിയ സഞ്ജു സാംസൺ അവസാന നിമിഷം വീണു എങ്കിലും സഞ്ജുവിന്റെ ഈ ഒരു സ്പെഷ്യൽ ഇന്നിങ്സ് എല്ലാവരിലും സൃഷ്ടിച്ചത് വമ്പൻ സന്തോഷം.

ശേഷം രണ്ടാം മാച്ചിൽ ഇന്ത്യൻ ടീം അൽപ്പം പ്രതിസന്ധി നേരിട്ട സമയം ക്രീസിലേക്ക് എത്തി ശ്രേയസ് അയ്യർക്ക് ഒപ്പം കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യൻ സംഘത്തെ ജയത്തിലേക്ക് നയിച്ച സഞ്ജു ഇന്നത്തെ ദിനം പുറത്താകാതെ ഇന്ത്യൻ ജയത്തിൽ പങ്കാളിയായി. ഈ പരമ്പരയിലെ മൂന്ന് കളികളിൽ നിന്നായി സഞ്ജു സാംസൺ നേടിയത് റൺസ്. മൂന്നു മാച്ചുകളിലും സഞ്ജു സാംസൺ തന്റെ വിക്കെറ്റ് നഷ്ടമാക്കിയില്ല എന്നതാണ് ഏറ്റവും നിർണായക ഘടകം

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് തന്നെ പരിഗണിക്കാതെയിരുന്ന ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിക്ക് അടക്കം ഈ ഒരു പരമ്പരയിൽ കൂടി സഞ്ജു നൽകുന്നത് വലിയ മറുപടി. വളരെ ശക്തരായ സൗത്താഫ്രിക്ക പോലൊരു ടീമിന് എതിരെ സഞ്ജു സാംസൺ ഒരിക്കൽ പോലും പുറത്താകാതെ വലിയ നേട്ടം നേടിയിരിക്കുന്നു. അതേ ഇത് സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വഴിത്തിരിവായ പരമ്പര തന്നെ.