പറക്കും ചാടും ഡൈവും ചെയ്യും!! സൂപ്പർ ക്യാച്ചുമായി സഞ്ജു സാംസൺ!! വീഡിയോ

സിംബാബ്വെക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടാനുള്ള ടീം ഇന്ത്യയുടെ പ്ലാനുകൾക്ക്‌ ഒരിക്കൽ കൂടി ബലമേകി ഇന്ത്യൻ ബൌളിംഗ് നിരയുടെ പ്രകടനം. രണ്ടാം മാച്ചിൽ ടോസ് നേടി ബൌളിംഗ് ആരംഭിച്ച ഇന്ത്യക്കായി ഒരിക്കൽ കൂടി പേസർമാർ കാഴ്ചവെച്ചത് അത്ഭുത മികവ്. അതിവേഗം മൂന്ന് വിക്കറ്റുകളാണ് എതിർ ടീമിന് നഷ്ടമായത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ നിരക്കായി ന്യൂ ബോളിൽ പന്തെറിഞ്ഞത് പ്രസീദ് കൃഷ്ണ : മുഹമ്മദ്‌ സിറാജ് സഖ്യം. തുടക്ക ഓവറുകളിൽ കരുതലോടെ കളിച്ചെങ്കിലും അവർക്ക്‌ സിറാജ്‌ ആദ്യത്തെ പ്രഹരം ഏൽപ്പിച്ചു. ഓപ്പണർ വിക്കെറ്റ് സിറാജ്‌ ഔട്ട്‌ സ്വിങ്ങർ ബോളിൽ നഷ്ടമായി.

എന്നാൽ ഈ വിക്കെറ്റ് ഒപ്പം ഏറെ കയ്യടികൾ നേടിയത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസൺ തന്നെ. റൈറ്റ് സൈഡിലേക്ക് ചാടിയാണ് സഞ്ജു ഈ ക്യാച്ച് നേടിയത്. സഞ്ജു സാംസൺ ഈ ഒരു അസാധ്യ ഡൈവ് എല്ലാ ഇന്ത്യൻ താരങ്ങളിൽ നിന്നും അടക്കം പ്രശംസ നെടി.

ഇന്ത്യൻ ടീം :Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul(c), Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Kuldeep Yadav, Prasidh Krishna, Mohammed Siraj

സിംബാബ്വെ ടീം :Innocent Kaia, Takudzwanashe Kaitano, Wesley Madhevere, Sean Williams, Sikandar Raza, Regis Chakabva(w/c), Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Tanaka Chivanga