
വീക്ക് നെസ്സ് കണ്ടെത്തണം 😵💫😵💫😵💫നായകൻ സഞ്ജു മത്സര ശേഷം പറഞ്ഞത് കേട്ടോ | Sanju Samson Words
Sanju Samson Words;സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. പൂർണ്ണമായും രാജസ്ഥാൻ ആധിപത്യം നേടിയ മത്സരത്തിൽ 72 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ 2023 ഐപിഎൽ സീസൺ ശക്തമായി തന്നെ രാജസ്ഥാൻ ആരംഭിച്ചിട്ടുണ്ട്.
മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനവും ബോൾട്ടിന്റെയും ചാഹലിനെയും ബോളിംഗ് മികവുമാണ് മത്സരത്തിൽ രാജസ്ഥാന് കൂറ്റൻ വിജയം സമ്മാനിച്ചത്. മറുവശത്ത് ഒന്ന് പൊരുതാൻ പോലും സാധിക്കാത്ത സൺറൈസേഴ്സിനെയാണ് കാണാൻ സാധിച്ചത്.മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബാറ്റിംഗിന് അനുകൂലിക്കുന്നത് ആദ്യ ബോൾ മുതൽ ദൃശ്യമായിരുന്നു. ഈ സാഹചര്യം പൂർണ്ണമായും മുതലെടുക്കാൻ രാജസ്ഥാന്റെ മുൻനിര ബാറ്റർമാർക്ക് സാധിച്ചു.അതേസമയം ഇന്നത്തെ മത്സര ശേഷം ടീം പ്രകടനത്തിൽ സന്തോഷവുമായി നായകൻ സഞ്ജു സാംസൺ രംഗത്ത് എത്തി.
“ഈ സീസൺ എങ്ങനെ തുടങ്ങുമെന്ന് ആശ്ചര്യപ്പെട്ടു, ഇതിൽ വളരെ സന്തോഷമുണ്ട്. ബട്ട്‌ലറെയും ജയ്‌സ്വാളിനെയും പോലുള്ള ബാറ്റർമാർ ഉള്ളതിനാൽ, അവർ പവർപ്ലേ കളിക്കുന്ന ഈ രീതി ടീമിന് മികച്ച തുടക്കം സമ്മാനിക്കുന്നു.ഈ ഫോർമാറ്റ് നിങ്ങൾക്കറിയാം. അതുകൊണ്ട് നമ്മൾ മികച്ചതായി തന്നെ ഇന്നിങ്സ് അവസാനിപ്പിക്കാൻ കൂടി ശ്രമിക്കണം.ഞങ്ങൾ കാര്യങ്ങൾ നന്നായി പൂർത്തിയാക്കാൻ നോക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഇന്ന് ഞാൻ അവിടെ സ്റ്റേ ചെയ്ത് ഇന്നിങ്സ് കൊണ്ട് പോകാൻ ആഗ്രഹിച്ചു.ടൂർണമെന്റ് നടക്കുമ്പോൾ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് ഞങ്ങൾ കണ്ടെത്തും” ക്യാപ്റ്റൻ സഞ്ജു അഭിപ്രായം വിശദമാക്കി
സഞ്ജു സാംസനെ സംബന്ധിച്ച് വളരെ പോസിറ്റീവായ തുടക്കമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. നായകൻ എന്ന നിലയിലും സ്വന്തം ബാറ്റിങ്ങിലും തിളങ്ങാൻ സഞ്ജു സാംസന് ആദ്യ മത്സരത്തിൽ സാധിച്ചു. 2023ലെ 50 ഓവർ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ സഞ്ജുവിന് ഇനിയും ഇത്തരത്തിലുള്ള പ്രകടനങ്ങൾ ആവശ്യമാണ്. മാത്രമല്ല വരും മത്സരങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തിറക്കാൻ രാജസ്ഥാൻ റോയൽസിന് ഈ പ്രകടനം ഗുണം ചെയ്തേക്കും.Sanju Samson Words