എന്തുകൊണ്ട് ഇങ്ങനെ തുടരെ തോൽക്കുന്ന 😳😳😳സഞ്ജു സാംസൺ മത്സര ശേഷം പറഞ്ഞത് കേട്ടോ | Sanju Samson Words After Match Trending

Sanju Samson Words After Match Trending:ഐപിൽ പതിനാറാം സീസണിലെ മികച്ച 2 ടീമുകൾ ഏറ്റുമുട്ടിയ ഇന്നലത്തെ പോരാട്ടത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് തോൽവി. ഹാർഥിക്ക് പാന്ധ്യ ക്യാപ്റ്റനായ ഗുജറാത്ത് ടൈട്ടൻസിനോടാണ് 9 വിക്കെറ്റ് വമ്പൻ തോൽവി റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും റോയൽസ് ടീം പൂർണ്ണ പരാജയമായി മാറുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് വെറും 17.5 ഓവറിൽ 118 റൺസിൽ ആൾ ഔട്ട്‌ ആയപ്പോൾ മറുപടി ബാറ്റിംഗിൽ അനായാസമാണ് ഗുജറാത്ത് ജയം നേടിയത്. ഇന്നലത്തെ തോൽവിയോടെ സീസണിലെ അവസാന അഞ്ചിൽ നാല് കളികളും റോയൽസ് തോറ്റു. ഈ മഹാ തിരിച്ചടി ഷോക്കിൽ ആണ് റോയൽസ് ടീം. മത്സര ശേഷം സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ അതിനാൽ തന്നെ ശ്രദ്ധേയമാണ്.

“ഞങ്ങൾക്ക് വളരെ കഠിനമായ ഒരു രാത്രി ആയിരുന്നു. മത്സരം മനോഹരമായി ആരംഭിക്കാൻ ശരിക്കും ഒരു നല്ല പവർപ്ലേ ഉണ്ടായിരുന്നില്ല,ഒപ്പം സ്പിന്നർമാർക്കെതിരെ അവർ മികച്ചതായി പോരാടി. അവരുടെ ബൗളർമാർ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുകയും മധ്യ ഓവറുകളിൽ നിർണായകമായ ചില വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു, അത് സംഭവിക്കുമ്പോൾ നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.” സഞ്ജു കാരണം വിശദമാക്കി.

“മാച്ചിൽ പ്രധാനമായി ചെയ്യേണ്ടവയുടെ ലിസ്റ്റ് പരിശോധിച്ച് ഞങ്ങൾ ശരിക്കും നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടോ എന്ന് നോക്കണം,, രണ്ട് നിർണായക ഗെയിമുകൾ വരുന്നു, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഗെയിമുകൾ വിജയിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.” ക്യാപ്റ്റൻ പ്രതീക്ഷ തുറന്ന് പറഞ്ഞു.

Rate this post