എന്റമ്മോ കണ്ണുതള്ളിക്കുന്ന ക്യാച്ച് 😳😳😳സൂപ്പർ മാൻ ക്യാച്ചിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം | Sanju Samson Super Catch

Sanju Samson Super Catch:രാജസ്ഥാന്റെ ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി സഞ്ജു സാംസൺ. മത്സരത്തിൽ അപകടകാരിയായ ഡൽഹി ബാറ്റർ പൃഥ്വി ഷായെ പുറത്താക്കാനാണ് സഞ്ജു ഈ അവിസ്മരണീയ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സഞ്ജുവിന്റെ അവിസ്മരണീയ ക്യാച്ച്. 200 എന്ന വമ്പൻ സ്കോറിലെക്ക് ബാറ്റുവെച്ച ഡൽഹിയ്ക്കെറ്റ ആദ്യ പ്രഹരമായിരുന്നു പൃഥ്വി ഷായുടെ വിക്കറ്റ്. എന്തായാലും ഈ ക്യാച്ചോടെ വലിയ ഇമ്പാക്ട് തന്നെയാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ഡൽഹി ഇന്നിങ്സിന്റെ ആദ്യ ഓവറിലാണ് സംഭവം നടന്നത്. ബോൾട്ട് എറിഞ്ഞ മൂന്നാം പന്ത് ഒരു ഫുൾ ബോൾ ആയിരുന്നു. ഷേപ്പ് ചെയ്ത് വന്ന പന്ത് പൃഥ്വി ഷാ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ പന്ത് ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും, കീപ്പറുടെ വലതുവശത്തേക്ക് ചലിക്കുകയും ചെയ്തു. സ്ലിപ്പിലേക്ക് ചലിച്ച പന്ത് സഞ്ജു സാംസൺ ഒരുഗ്രൻ ഡൈവിലൂടെയാണ് കൈപ്പിടിയിൽ ഒതുക്കിയത്. രണ്ടും കൽപ്പിച്ച് പന്തിരുനേരെ തന്റെ വലതു കൈ വെച്ച സഞ്ജു കിടിലൻ ക്യാച്ചാണ് നേടിയിരിക്കുന്നത്. ഇതോടെ ഡൽഹിയുടെ വലിയ പ്രതീക്ഷയായ പൃഥ്വി ഷാ പൂജ്യനായി മടങ്ങിയിട്ടുണ്ട്.

മുൻപ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയായിരുന്നു ജെയിസ്വാളും ബട്ലറും രാജസ്ഥാനും നൽകിയത്. ജയസ്വാൾ 31 പന്തുകളിൽ 60 റൺസ് നേടി ആദ്യ ഓവറുകളിൽ രാജസ്ഥാനായി തകർത്തടിച്ചു. ബട്ലർ ഇന്നിങ്സിലുടനീളം രാജസ്ഥാന്റെ കാവലാവുകയായിരുന്നു. 51 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 79 റൺസാണ് ബട്ലർ നേടിയത്.

ഇതിനൊപ്പം അവസാന ഓവറുകളിൽ ഹെറ്റ്മെയ്ർ കൂടി അടിച്ചുതകർത്തതോടെ രാജസ്ഥാൻ വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. ഹെറ്റ്മെയ്ർ 21 പന്തുകളിൽ ഒരു ബൗണ്ടറിയും നാല് സിക്സറുകളുമടക്കം 39 റൺസാണ് നേടിയത്. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 1999 എന്ന വമ്പൻ സ്കോറിൽ രാജസ്ഥാൻ എത്തി. തുടർച്ചയായ മൂന്നാം മത്സരത്തിലും മികവാർന്ന ബാറ്റിംഗ് തന്നെയാണ് രാജസ്ഥാൻ കാഴ്ചവച്ചിരിക്കുന്നത്. മത്സരത്തിൽ ഒരു വലിയ വിജയത്തിൽ കുറഞ്ഞൊന്നും രാജസ്ഥാൻ ആഗ്രഹിക്കുന്നില്ല.Sanju Samson Super Catch

Rate this post