IND vs AUS ODI;വീണ്ടും മലയാളി പയ്യന് അവഗണന: സഞ്ജുവിനെ വിളിക്കാതെ ബിസിസിഐ നീക്കം|BCCI selection committee SNUBS Sanju Samson again

BCCI selection committee SNUBS Sanju Samson again, No replacement named despite Shreyas Iyer injury ;ഇന്ത്യ : ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കായിട്ടാണ് ക്രിക്കറ്റ്‌ ലോകം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത്. ടെസ്റ്റ്‌ പരമ്പര 2-1ന് നേടിയ ആത്മവിശ്വാസത്തിൽ എത്തുന്ന ഇന്ത്യൻ ടീമും ഏകദിന ക്രിക്കറ്റിലെ സൂപ്പർ ടീമായ ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ പരമ്പര സൂപ്പറാകുമെന്ന് ഉറപ്പ്(IND vs AUS ODI)

അതേസമയം ഏകദിന ക്രിക്കറ്റ്‌ പരമ്പര തുടങ്ങും തന്നെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി മാറുകയാണ് സ്റ്റാർ ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യർ പരിക്ക്. നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനിടയിൽ പരിക്ക് പിടിപെട്ട ശ്രേയസ് അയ്യർ ഏകദിന പരമ്പരയിൽ കളിക്കില്ല എന്നത് ബിസിസിഐ അറിയിച്ചു കഴിഞ്ഞു. ശ്രെയസ് അയ്യർ അഭാവത്തിൽ ആരാകും ഇന്ത്യൻ ഏകദിന സ്‌ക്വാഡിലേക്ക് സ്ഥാനം നേടുക എന്നുള്ള സസ്പെൻസ് സജീവമായിരുന്നു എങ്കിലും ആരെയും പകരം സ്‌ക്വാഡിൽ ഉൾപെടുത്തേണ്ട എന്നാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ തീരുമാനം.

Sanju Samson latest News

മലയാളി താരമായ സഞ്ജു സാംസണിനെ ഒരിക്കൽ കൂടി തഴഞ്ഞുള്ള ഈ തീരുമാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം സജീവ ചർച്ചയായി മാറി കഴിഞ്ഞു. മലയാളി താരത്തെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ തുടരെ ടീമിൽ ഉൾപെടുത്താതെ അവഗണിക്കുന്നത് ആരാധകരെ അടക്കം ചൊടിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പരമ്പരകളിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവെച്ചത്.

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :No Sanju Samson

Rohit Sharma (C), S Gill, Virat Kohli, Suryakumar Yadav, KL Rahul, Ishan Kishan (wk), Hardik Pandya (VC), R Jadeja, Kuldeep Yadav, W Sundar, Y Chahal, Mohd Shami, Mohd Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat

Rate this post