സഞ്ജുവിനെ പുകഴ്ത്താൻ ഇതിഹാസങ്ങൾ ബഹളം!! ദി റിയൽ സൂപ്പർ സ്റ്റാർ സഞ്ജു സാംസൺ

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം എകദിന മാച്ചിൽ 9 റൺസ് തോൽവി ഇന്ത്യൻ സംഘം വഴങ്ങി എങ്കിലും അഭിമാനപൂർവ്വം തലകൾ ഉയർത്തി തന്നെയാണ് മലയാളി താരമായ സഞ്ജു വി സാംസൺ മടങ്ങുന്നത്. അവസാന ബോൾ വരെ പൊരുതി ടീമിനെ ജയത്തിനും അരികിൽ വരെ എത്തിച്ച പോരാളി സഞ്ജു സാംസൺ ക്രിക്കറ്റ്‌ ലോകത്ത് നിന്നും വാനോളം പ്രശംസ നേടുകയാണ്.

മഴ കാരണം 40 ഓവര്‍ മാത്രമാക്കി ചുരുക്കിയ മത്സരത്തില്‍ 250 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ടീം തകർച്ചയെ നേരിട്ടാണ് ചേസ് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ അവസാന ഓവറുകളിൽ ഒറ്റക്കായി എങ്കിലും വെടികെട്ട് ബാറ്റിംഗ് ആയി സഞ്ജു ഏറെ പ്രതീക്ഷ നൽകി.63 പന്തില്‍ 86 റണ്‍സ് ആയി ഇന്നലെ പൊരുതി നിന്ന സഞ്ജു സ്പെഷ്യൽ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ ക്രിക്കറ്റ്‌ താരങ്ങൾ എല്ലാം. ഇതിഹാസ താരങ്ങൾ എല്ലാം സഞ്ജുവിന്റെ ഈ ഒരു പോരാട്ടം സ്പെഷ്യൽ എന്നാണ് അഭിപ്രായം ഉന്നയിക്കുന്നത്.

സഞ്ജു ഈ ഒരു പ്രകടനം കരിയറിൽ മുന്നോട്ട് പോകുമ്പോൾ ധാരാളം സഹായിക്കും എന്നാണ് മുൻ വെസ്റ്റ് ഇൻഡീസ് താരമായ ഇയാൻ ബിഷപ്പ് വാക്കുകൾ. അതേസമയം സഞ്ജു സാംസൺ ഇന്നിങ്സിനെ ഹൈ ക്വാളിറ്റി എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ കൂടിയായ സേവാഗ് വിശേഷിപ്പിച്ചത് .” ടോപ് ക്ലാസ്സ്‌ ഫ്രം സഞ്ജു. നിങ്ങൾ കയ്യടികൾ അർഹിക്കുന്നു” എന്നാണ് മുൻ ഇന്ത്യൻ താരമായ കൈഫ്‌ വാക്കുകൾ.