സിക്സിൽ റെക്കോർഡ് മാൻ ഓഫ് ദി മാച്ചിൽ റെക്കോർഡ്!! സൂപ്പർ നേട്ടങ്ങൾ ചാക്കിലാക്കി സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സിംബാബ്‌വെ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ചവെച്ചത്. ഒരു സമയം ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിര കൂടാരം കയറിയപ്പോൾ, ഇന്ത്യൻ ക്യാമ്പിൽ ആശങ്കപ്പെടർന്നെങ്കിലും, ക്രീസിൽ നിലയിറപ്പിച്ച സഞ്ജു ഇന്ത്യയിൽ ജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ, പുറത്താകാതെ നിന്ന സഞ്ജു 43* റൺസാണ് നേടിയത്.

39 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 110.26 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു 43 റൺസ് നേടിയത്. ഇതോടെ ഒരു റെക്കോർഡും സഞ്ജുവിന്റെ പേരിലായി. സിംബാബ്‌വെയിൽ ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായിയാണ് സഞ്ജു മാറിയത്. 4 സിക്സ് നേടിയ സഞ്ജു, 2005-ൽ സിംബാബ്‌വെക്കെതിരെ 4 സിക്സ് നേടിയ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിക്കൊപ്പം എത്തി.

ടീമിനെ ജയത്തിലേക്ക് നയിച്ച പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു. ഇതോടെ, മറ്റൊരു ചരിത്ര നേട്ടം കൂടിയാണ് സഞ്ജു സാംസൺ തന്റെ പേരിലാക്കിയത്. സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായിയാണ് സഞ്ജു സാംസൺ മാറിയത്. 1992-ന് ശേഷം ഇന്ത്യ സിംബാബ്‌വെയിൽ 33 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടാൻ സാധിച്ചിട്ടില്ല.

ഇതോടെ, സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ മാറി. ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ എല്ലാം ആദ്യ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ വിക്കറ്റ് കീപ്പർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എംഎസ് ധോണിയാണ്. ഇംഗ്ലണ്ടിൽ എഫ് എഞ്ചിനീയർ, ശ്രീലങ്കയിൽ രാഹുൽ ദ്രാവിഡ്‌,