
നനഞ്ഞ പടക്കമായി സഞ്ജുവിന്റെ മലയാളി പയ്യൻ :എയറിലാക്കി ആരാധകർ | Sanju Samson Captaincy
Sanju Samson Captaincy:രാജസ്ഥാന്റെ രണ്ടാം മത്സരത്തിലും പരാജയമായി മലയാളി താരം കെ എം ആസിഫ്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ മോശം ബോളിംഗ് പ്രകടനമായിരുന്നു ആസിഫ് കാഴ്ചവെച്ചത്. രണ്ടാം മത്സരത്തിലും ആസിഫ് അത് ആവർത്തിക്കുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. രാജസ്ഥാന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ ആസിഫ് തലങ്ങും വിലങ്ങും തല്ലു കൊള്ളുകയായിരുന്നു. മത്സരത്തിൽ ഓപ്പണിങ് ബോളറായിയായിരുന്നു കെ എം ആസിഫ് പന്തറിഞ്ഞത്. എന്നാൽ ആദ്യ ഓവർ മുതൽ കെ എം ആസിഫിനെ പഞ്ചാബ് ഓപ്പണർ പ്രഭ്സിമ്രാൻ അടിച്ചു തകർത്തു.
മത്സരത്തിൽ നിശ്ചിത നാലോവറുകളിൽ 54 റൺസാണ് കെഎം ആസിഫ് വഴങ്ങിയത്. മാത്രമല്ല മത്സരത്തിൽ ഒരു വിക്കറ്റ് പോലും നേടാനും ആസിഫിന് സാധിച്ചില്ല. 13.5 ആണ് ആസിഫിന്റെ മത്സരത്തിലെ എക്കണോമി റൈറ്റ്. മറ്റ് രാജസ്ഥാൻ റോയൽസ് ബോളർമാരെക്കാൾ ഉയർന്ന എക്കണോമിയാണ് ആസിഫിന് വന്നുചേർന്നിരിക്കുന്നത്. ഇത്ര മികച്ച അവസരം ലഭിച്ചിട്ടും ആസിഫിന് ഉപയോഗിക്കാൻ സാധിക്കാതെ വന്നത് നിർഭാഗ്യകരം തന്നെയാണ്.
സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ മറ്റു ബോളർമാരൊക്കെയും വിക്കറ്റ് വീഴ്ത്തിയപ്പോൾ കെ എം ആസിഫിന് വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല. മൂന്ന് ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുകൊടുത്തുള്ളൂവെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നത് കെഎം ആസിഫിന് തിരിച്ചടി ആവുകയുണ്ടായി. എന്നാൽ രണ്ടാം മത്സരത്തിൽ വീണ്ടും സഞ്ജു സാംസൺ ആസിഫിന് അവസരം നൽകി. ആദ്യ ഓവറുകളിൽ ആസിഫ് വളരെ നിയന്ത്രണത്തിൽ തന്നെ പന്തറിഞ്ഞെങ്കിലും, താരതമ്യേന നിയന്ത്രണം വിട്ടു പോവുകയായിരുന്നു.
എന്നിരുന്നാലും അടുത്ത മത്സരത്തിൽ മികച്ച ഒരു പ്രകടനത്തോടെ ആസിഫ് തിരികെ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് കിംഗ്സ് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 197 റൺസാണ് പഞ്ചാബ് നേടിയത്.Sanju Samson Captaincy