ഓപ്പണിങ്ങിൽ ഗതിപിടിക്കാതെ റിഷാബ് പന്ത് 😳😳സഞ്ജുവിനെ എന്തിന് ഒഴിവാക്കിയെന്ന് ആരാധകർ ചോദ്യം

കിവീസ് എതിരായ രണ്ടാം ടി :20 മത്സരം എല്ലാം ക്രിക്കറ്റ്‌ പ്രേമികളും വളരെ ഏറെ ആകാംക്ഷയോടെ തന്നെയാണ് കാത്തിരുന്നത്. നേരത്തെ ഒന്നാം ടി :20 മത്സരം മഴ കാരണം മുടങ്ങിയി ഉപേക്ഷിച്ചിരുന്നു. ലോകക്കപ്പിലെ സെമി ഫൈനൽ പുറത്താകൽ പിന്നാലെ ടീം ഇന്ത്യ അടിമുടി മാറ്റങ്ങളുമായി എത്തുമ്പോൾ പ്രതീക്ഷകളും ആശങ്കകളും ധാരാളമാണ്.

അതേസമയം രണ്ടാം ടി :20 മാച്ചിൽ ടോസ് നേടിയ ന്യൂസിലാൻഡ് ടീം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ സർപ്രൈസ് ഓപ്പണിങ് ജോഡിയുമായിട്ടാണ് ഇന്ത്യൻ സംഘം എത്തിയത്. ഇഷാൻ കിഷൻ : റിഷാബ് പന്ത് ജോഡി ഓപ്പണിങ് ചെയ്യാൻ എത്തിയപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചത് മലയാളി താരമായ സഞ്ജുവിന്റെ ടീമിൽ നിന്നുള്ള പുറത്താകൽ തന്നെയാണ്.

സഞ്ജുവിന് ഇത്ര മികച്ച ഫോമിലും അവഗണിച്ചത് വലിയ വിമർശനമായി മാറി കഴിഞ്ഞു.അതേസമയം വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കൂടിയായ റിഷാബ് പന്ത് ഓപ്പണിങ്ങിൽ പൂർണ്ണ പരാജയമായി മാറുന്നതാണ് കാണാൻ കഴിഞ്ഞത്. കിവീസ് ബൌളിംഗ് നിരക്ക് മുൻപിൽ തളർന്ന റിഷാബ് പന്ത് 13 ബോളിൽ ഒരു ഫോർ അടക്കം അടിച്ചെടുത്തത് വെറും 6 റൺസ്.

പതിവ് പോലെ വീണ്ടും ഇന്ത്യൻ ടീം പവർപ്ലേയിൽ റൺസ് നേടാൻ കഴിയാതെ വിഷമിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.റിഷാബ് പന്ത് ഈ മോശം ഇന്നിങ്സിനെ പരിഹസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ