രാഹുലിന് പകരക്കാരനെ ഉൾപെടുത്താതെ ഇന്ത്യൻ സംഘം!! സഞ്ജുവിന് വീണ്ടും വീണ്ടും അവഗണന

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടി :20 മത്സരം ആരംഭിക്കും മുൻപ് മാത്രമാണ് ക്യാപ്റ്റൻ റോളിലേക്ക് റിഷാബ് പന്ത് എത്തിയത്. ടീമിന്റെ നായകനായ ലോകേഷ് രാഹുൽ പരമ്പര ആരംഭിക്കും മുൻപാണ് പരിക്ക് കാരണം പിന്മാറിയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ അഭാവത്തിൽ എത്തിയ രാഹുൽ ക്യാപ്റ്റൻ ആയ പരമ്പരക്ക് മുൻപ് ലഭിച്ച വലിയ തിരിച്ചടിയായിരുന്നു ഈ ഒരു പരിക്ക്.

അതേസമയം രാഹുലിന് പുറമേ ചൈന മാൻ സ്പിന്നർ കുൽദീപ് യാദവും പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുൽദീപ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. എന്നാൽ ഇരുവർക്കും പകരം താരങ്ങളെ പ്രഖ്യാപിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതുവരെ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം.

ഒരുവേള ഐപിഎല്ലിൽ തിളങ്ങിയ സഞ്ജുവിന് രാഹുൽ പകരക്കാരൻ റോളിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് അവസരം ലഭിക്കുമെന്ന് കരുതി എങ്കിലും മലയാളി താരത്തെ ഒരിക്കൽ കൂടി അവഗണിച്ചു. ഇത്തവണ ഐപിഎല്ലിൽ 400ലധികം റൺസ്‌ നേടിയ സഞ്ജുവിനെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് പരിഗണിക്കാതെയിരുന്നത് വലിയ വിമർശനത്തിനും കാരണമായി മാറിയിരുന്നു. കൂടാതെ ഹൈദരാബാദ് താരം ത്രിപാഡിക്കും അർഹമായ അവസരം ലഭിച്ചില്ല എന്നുള്ള ആക്ഷേപം സജീവമാണ്.

ഇന്ത്യ സ്‌ക്വാഡ് : ഋഷഭ് പന്ത് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക് (WK), ഹാർദിക് പാണ്ഡ്യ (വിസി), വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ആർ ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്