സഞ്ജു കീപ്പർ ടീമിൽ യുവ താരങ്ങൾ 😳😳😳ഷോക്കിങ് വേൾഡ് കപ്പ്‌ ടീം റെഡി

സമീപകാലത്തായി നടന്ന തുടർച്ചയായ രണ്ട് ടി20 ലോകകപ്പുകളിലും മോശം പ്രകടനം പുറത്തെടുത്തതിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം വലിയ ടൂർണമെന്റുകളിൽ പരാജയപ്പെടുന്നു എന്ന പഴി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ആണ് ഇപ്പോൾ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് ഒരു മികച്ച ഏകദിന സ്‌ക്വാഡ് ഉണ്ടെങ്കിലും, സെലക്ടർമാരുടെ ചില തീരുമാനങ്ങളാണ് എപ്പോഴും ഇന്ത്യക്ക് വിനയാകാറുള്ളത്.

ഇപ്പോൾ, സമീപ് രാജ്ഗുരു എന്ന ഒരു മാധ്യമപ്രവർത്തകൻ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ്. മാധ്യമപ്രവർത്തകന്റെ പ്ലെയിങ് ഇലവനിൽ ക്യാപ്റ്റൻ രോഹിത് ശർമക്ക് സ്ഥാനം ഇല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 2019 ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റിൽ ഇതുവരെ ഫോമിലേക്ക് തിരിച്ചെത്താൻ രോഹിത് ശർമക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ടീമിന്റെ ക്യാപ്റ്റനായ ശേഷം കൂടുതൽ മോശമായ ബാറ്റിംഗ് പ്രകടനമാണ് രോഹിത് കാഴ്ച്ച വെക്കുന്നത്.

രോഹിത്തിന് പകരം ശിഖർ ധവാനെ ആണ് മാധ്യമപ്രവർത്തകൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്. ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ആണ് ഇലവെനിലെ ഓപ്പണർമാർ. മൂന്നാം നമ്പരിൽ സീനിയർ ബാറ്റർ വിരാട് കോഹ്ലിയെത്തുമ്പോൾ, നാലാം നമ്പറിൽ സൂര്യകുമാർ യാദവിനാണ് സ്ഥാനം. അഞ്ചാം നമ്പറിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുമ്പോൾ, വിക്കറ്റ് കീപ്പർ – ഫിനീഷർ എന്ന നിലയിൽ ആറാമനായി സഞ്ജു സാംസൺ ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഏഴാം നമ്പറിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിക്കും. മാധ്യമപ്രവർത്തകൻ തിരഞ്ഞെടുത്ത ഇലവനിൽ, ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ഒരു സ്പിന്നറും മൂന്ന് ഫാസ്റ്റ് ബൗളർമാരും ഇടം പിടിച്ചിരിക്കുന്നു. ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹലിനെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്. പേസർമാരായി മുഹമ്മദ്‌ ഷമി, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ് എന്നിവർ മാധ്യമപ്രവർത്തകൻ തിരഞ്ഞെടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചു. ബിസിസിഐ സെലക്ടർമാരുടെ മുഖം നോക്കിയുള്ള ടീം തിരഞ്ഞെടുപ്പിന് പകരം, കളിക്കാരുടെ കഴിവും ഫോമും അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവർത്തകൻ തന്റെ ഇലവൻ തിരഞ്ഞെടുത്തിരിക്കുന്നത്

Rate this post