“അടിച്ചുപൊളിക്കെടാ”അമേരിക്കൻ മണ്ണിൽ ഫാൻസിന്റെ വക സഞ്ജുവിന് സപ്പോർട്ട്!! വീഡിയോ

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷയോടെയാണ് സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നത്. സഞ്ജു സാംസൺ എവിടെ പോയാലും അതിനാൽ തന്നെ വലിയ ഫാൻസ്‌ ബേസ് കാണാൻ കഴിയും. സഞ്ജുവിനെ പിന്തുണച്ചു സഞ്ജുവിനായി ആർപ്പുവിളിക്കാനും വലിയ കൂട്ടം ആരാധകർ എത്താറുണ്ട്.

സഞ്ജു സാംസൺ ഇന്നലെ നീണ്ട കാത്തിരിപ്പ് ശേഷമാണ് ടി :20 കുപ്പായത്തിൽ ഇന്ത്യക്കായി ഇറങ്ങിയത്. അയർലാൻഡ് എതിരായ അവസാന ടി :20 മാച്ചിൽ തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയ സഞ്ജു ഇന്നലെ നടന്ന കളിയിൽ വെസ്റ്റ് ഇൻഡീസ് എതിരെ വെറും 23 ബോളിൽ ഒരു സിക്സും രണ്ടും ഫോർ അടക്കം അടിച്ചെടുത്തത് 30 റൺസ്. സഞ്ജു ഈ ഇന്നിങ്സ് ഇന്ത്യൻ സ്കോർ 190 കടക്കുന്നതിൽ നിർണായകമാണ്. കൂടാതെ ഫീൽഡിൽ അടക്കം സഞ്ജു സാംസൺ കാഴ്ചവെച്ചത് അസാധ്യ മികവ്.

ഇന്നലെ ഒരു റൺ ഔട്ട്, ഒരു ക്യാച് അടക്കാം കരസ്ഥമാക്കിയ സഞ്ജു വി സാംസൺ അനേകം ബൗണ്ടറി ലൈൻ സെവുകൾ അടക്കം നടത്തി. അതേസമയം സഞ്ജു സാംസണിന് ഇന്നലെ ഗ്രൗണ്ടിൽ ലഭിച്ച സ്വീകരണവും കയ്യടികളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം തരംഗം സൃഷ്ടിക്കുകയാണ്.

സഞ്ജു സഞ്ജു എന്നുള്ള ആർപ്പുവിളികളുമായി സഞ്ജുവിന് വേണ്ടി ഫ്ലെക്സ് അടക്കവുമായി എത്തിയ ഫാൻസ്‌ വീഡിയോ രാജസ്ഥാൻ റോയൽസ് ടീം അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.” Let’s Go India. Adichu polikku Sanju Samson ” എന്നാണ് ആരാധകർ ഫ്ലെക്സിൽ എഴുതിയത്