ഇത് സഞ്ജുവിന്റെ മാസ്സ് റിവ്യൂ : കലിപ്പിൽ പുത്തൻ റിവ്യൂയുമായി ക്യാപ്റ്റൻ സഞ്ജു

ഐപിൽ പതിനഞ്ചാം സീസണിൽ വീണ്ടും തോൽവി നേരിട്ട് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത ടീം ജയം പിടിച്ചെടുത്തത്. ഇന്നലത്തെ തോൽവിയോടെ പോയിന്റ് ടേബിളിൽ മൂന്നാമത് ആയി രാജസ്ഥാൻ മാറി.10 കളികളിൽ ആറ് ജയവുമായി 12 പോയിന്റുകളാണ് രാജസ്ഥാൻ ടീം നേടിയിട്ടുള്ളത്

അത്യന്തം സസ്പെൻസ് നിറഞ്ഞുനിന്ന കളിയിൽ കൊൽക്കത്ത ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാൻ ജയം തട്ടിതെറിപ്പിച്ചത്.ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറിൽ തന്നെ കൊൽക്കത്ത മറികടന്നപ്പോൾ നായകനായ സഞ്ജു സാംസൺ അടക്കം വളരെ നിരാശയിലാണ് കാണപ്പെട്ടത്.മത്സരത്തിൽ അനേകം മാസ്മരിക നിമിഷങ്ങൾക്ക് സാക്ഷിയായപ്പോൾ ചില നാടകീയ നിമിഷം ശ്രദ്ധേയമായി മാറി.

കളിയിൽ ക്യാപ്റ്റൻ സഞ്ജുവിന്റെ ചില സൂപ്പർ നീക്കങ്ങൾ ആരാധകർ അടക്കം കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്.കൊൽക്കത്ത ഇന്നിങ്സിലെ പതിമൂന്നാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായത് സഞ്ജുവിന്റെ ഒരു മനോഹര റിവ്യൂവിൽ കൂടിയാണ്.ട്രെന്‍റ് ബോള്‍ട്ടാണ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചു ശ്രേയസ് അയ്യർ വിക്കെറ്റ് സ്വന്തമാക്കിയത്.32 ബോളിൽ 34 റൺസുമായി ഏറെ അപകടകരമായി മുന്നേറിയ ശ്രേയസ് അയ്യർ ബോൾട്ട് എറിഞ്ഞ ഒരു ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ കൈകളിൽ കുരുങ്ങി.

ഒരുവേള ചെറിയ അപ്പീൽ ബോൾട്ട് അടക്കം ചെയ്തെങ്കിലും അമ്പയർ വിക്കെറ്റ് അനുവദിച്ചില്ല. എന്നാൽ ഔട്ട്‌ എന്നുള്ള ഉറപ്പിൽ തന്നെയുണ്ടായിരുന്ന ക്യാപ്റ്റനും വിക്കെറ്റ് കീപ്പർ കൂടിയായ സഞ്ജു സാംസൺ റിവ്യൂവിന് തീരുമാനം എടുക്കുകയായിരുന്നു. സഞ്ജുവിന്റ ഈ ഡീആർഎസ്‌ റിവ്യൂവിന്റെ സഹായത്തിൽ ശ്രേയസ് അയ്യർ പുറത്തായി. രാജസ്ഥാൻ താരങ്ങൾ എല്ലാം തന്നെ ക്യാപ്റ്റൻ സഞ്ജുവിനെ അഭിനന്ദിച്ചാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്.