കട്ട ചോദ്യങ്ങളുമായി റാപ്പിഡ് ഫയർ റൗണ്ട്!!കുലുങ്ങാതെ സഞ്ജു മാസ്സ് ഉത്തരങ്ങൾ

ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ലെങ്കിൽ പോലും ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ആണ് സഞ്ജു സാംസൺ. വിദേശ പര്യടനങ്ങളിൽ ഉൾപ്പടെ സഞ്ജുവിന് ലഭിക്കുന്ന ഗ്രൗണ്ട് സപ്പോർട്ട് പലപ്പോഴും വാർത്ത തലക്കെട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് 18) ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ ഹരാരെയിലാണ് സഞ്ജു സാംസൺ.

കഴിഞ്ഞ ദിവസം ബിസിസിഐ പങ്കിട്ട സഞ്ജുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായിരിക്കുന്നത്. സഞ്ജു ഒരു റാപിഡ് ഫയർ മത്സരത്തിൽ പങ്കെടുക്കുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ ചോദ്യകർത്താവ് പല രസകരമായ ചോദ്യങ്ങളും സഞ്ജുവിനോട് ചോദിക്കുന്നുണ്ട്. സഞ്ജു അവയ്ക്ക് രസകരമായതും കൃത്യമായതുമായ മറുപടികൾ നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഇഷ്ടപ്പെട്ട ഫുട്ബോളർ മെസ്സി ആണോ റൊണാൾഡോ ആണോ എന്ന ചോദ്യത്തിന്, രണ്ടുപേരെയും ഇഷ്ടമാണ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

എന്നാലും, മെസ്സിയോട് അൽപ്പം കൂടുതൽ ഇഷ്ടമുണ്ട് എന്ന് സഞ്ജു സമ്മതിക്കുകയും ചെയ്തു. ഏറ്റവും, ഇഷ്ടമുള്ള കായിക താരം ആരെന്ന് ചോദ്യത്തിന് തന്റെ സഹ കളിക്കാരിൽ ഒരുപാട് പേരെ തനിക്ക് വളരെ ഇഷ്ടമാണ് എന്ന് സഞ്ജു മറുപടി പറഞ്ഞു. എന്നാൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ എല്ലാവരെക്കാളും അൽപ്പം കൂടുതൽ ഇഷ്ടമാണെന്നും സഞ്ജു പറഞ്ഞു.

ഇഷ്ടമുണ്ടായിട്ടും ഇപ്പോൾ കഴിക്കാൻ കഴിയാത്ത ഭക്ഷണം ഏതെന്ന ചോദ്യത്തിന് ചോക്ലേറ്റ് എന്നാണ് സഞ്ജു മറുപടി നൽകിയത്. അതേസമയം സഞ്ജുവിന്റെ ഒരു നിക്നെയിം ചോദിച്ചപ്പോൾ, സഞ്ജു പറഞ്ഞ മറുപടി അദ്ദേഹത്തിന്റെ ആരാധകർക്ക് പുതിയൊരു അറിവായി. ‘ബാപ്പു’ എന്നാണ് തന്റെ വിളിപ്പേര് എന്നും എന്നാൽ ഇത് ഒരുപാട് പേർക്കൊന്നും അറിയില്ല എന്നും സഞ്ജു വീഡിയോയിൽ പറഞ്ഞു. ഇന്ന് തുടങ്ങുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ, സഞ്ജു പ്ലെയിങ് ഇലവനിൽ ഇടം പിടിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.