
ഇളയകുഞ്ഞിന്റെ നൂലുകെട്ട് കഴിഞ്ഞു; ചടങ്ങിന്റെ വിശേഷവുമായി സകുടുംബം ഹിറ്റ് കപ്പിൾസ് സഞ്ജുവും ലക്ഷ്മിയും | Sanju and Lakshmy baby Noolukettu Ceremony
Sanju and Lakshmy baby Noolukettu Ceremony Malayalam : സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ ഉണ്ടായിട്ടുണ്ട്. ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും ആണ് ഇവർ താരപദവിയിലേക്ക് ഉയർത്തപ്പെട്ടത്. അത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താര ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ഇവരുടെ വീഡിയോകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ കൗതുകമാണ്.
എന്തുവാ ഇത് എന്ന ഒറ്റ ഡയലോഗിലൂടെയാണ് ഇവർ വൈറലായി മാറിയത്. ഈ സംസാരം കേട്ടാൽ പ്രേക്ഷകന് മനസ്സിലാകും ഇത് ആരുടെ വീഡിയോ ആണെന്ന്. ലക്ഷ്മിയുടെ ഡയലോഗുകളും സഞ്ജുവിന്റെ കൊല്ലം ഭാഷയിലുള്ള സംസാരവും ആണ് ഇവരുടെ വീഡിയോകളുടെ ഹൈലൈറ്റ്. ഇവരുടെ യൂട്യൂബ് ചാനലിന്റെ പേരാണ് സഞ്ജു ആൻഡ് ലക്ഷ്മി. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ലക്ഷ്മിയും സഞ്ജുവും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

ഇവരുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ആദ്യത്തേത് പെൺകുഞ്ഞും രണ്ടാമത്തേത് ഒരു ആൺകുഞ്ഞുമാണ് പിറന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരുന്നു ലക്ഷ്മി. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച പുതിയ ഒരു പോസ്റ്റാണ് ജനശ്രദ്ധ നേടുന്നത്. ഇരുവരുടെയും പൊന്നോമനയുടെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളാണിവ. ലക്ഷ്മിയുടെ മടിയിൽ മൂത്ത മകളും സഞ്ജുവിന്റെ മടിയിൽ രണ്ടാമത്തെ കുഞ്ഞിനെയും ചിത്രങ്ങളിൽ കാണാം.