ഇത്തവണ നനഞ്ഞ പടക്കമായി സഞ്ജു 😱നിരാശയിൽ ആരാധകർ

മലയാളി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം തന്നെ പ്രതീക്ഷകൾ ഒരിക്കൽ കൂടി നഷ്ടമാക്കി മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ മൂന്നാം ടി :20യിൽ തുടക്കത്തിൽ തന്നെ പുറത്ത്. ഇന്നലെ നടന്ന രണ്ടാം ടി :20യിൽ ഗംഭീര പ്രകടനത്താൽ കയ്യടികൾ നേടിയ സഞ്ജു ഇന്നത്തെ മൂന്നാം ടി :20യിൽ വെറും 18 റൺസിൽ പുറത്തായി.

ഇന്നലത്തെ കളിയിൽ പരിക്കേറ്റ വിക്കെറ്റ് കീപ്പർ ഇഷാൻ കിഷൻ പകരം വിക്കെറ്റ് കീപ്പിങ് റോളിൽ എത്തിയ സഞ്ജുവിന് ലഭിച്ച അവസരം മുതലാക്കാൻ കഴിഞ്ഞില്ല. തന്റെ പതിവ് ട്രാക്കിലേക്ക് എത്താൻ സഞ്ജുവിന് കഴിഞ്ഞില്ല. ഇന്ത്യൻ ഇന്നിങ്സിൽ ഓപ്പണിങ് റോളിൽ രോഹിത് ശർമ്മക്കും ഒപ്പം എത്തിയ സഞ്ജു സാംസൺ 12 ബോളിൽ നിന്നും 3 ഫോർ അടക്കം 18 റൺസ്‌ നേടിയാണ് പുറത്തായത്.

ഇന്ത്യൻ ബാറ്റിംഗിന്റെ ഏഴാം ഓവറിൽ വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകിയ മടങ്ങിയ സഞ്ജുവിന്റെ വിക്കെറ്റ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിലും നിരാശ നൽകി.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :രോഹിത് ശര്‍മ (ക്യാപ്റ്റൻ ) സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍