രണ്ട് പടുകുറ്റൻ സിക്സ്!!നെക്സ്റ്റ് ബോൾ ഔട്ട്‌ 😱😱നിരാശനാക്കി സഞ്ജു സാംസൺ

ഐപിൽ പതിനഞ്ചാം സീസണിൽ മികച്ച ബാറ്റിങ് ഫോമിലാണ് മലയാളി താരമായ സഞ്ജു വി. സാംസൺ. രാജസ്ഥാൻ റോയൽസിനായി മിന്നും ഫോമിലുള്ള സഞ്ജുവിന് പക്ഷേ മുംബൈക്ക് എതിരായ കളിയിൽ തിളങ്ങാൻ സാധിച്ചില്ല. ഒരിക്കൽ കൂടി അനാവശ്യമായ ഒരു ഷോട്ടിൽ വിക്കെറ്റ് നഷ്ടമാക്കി സഞ്ജു ആരാധകരെ എല്ലാം വിഷമത്തിലാക്കി.

സീസണിൽ കളിച്ച എട്ടിൽ എട്ടും തോറ്റ മുംബൈ ഇന്ത്യൻസ് ടീം ആദ്യത്തെ ജയം തേടിയാണ് രാജസ്ഥാൻ റോയൽസ് എതിരെ കളിക്കാൻ ഇറങ്ങുന്നത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിനായി ജോസ് ബട്ട്ലർ മികച്ച തുടക്കം പതിവ് പോലെ നൽകിയപ്പോൾ പടിക്കൽ വിക്കെറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം മൂന്നാം നമ്പറിൽ എത്തിയ നായകനായ സഞ്ജു സാംസൺ മനോഹരമായ ഷോട്ടുകൾ കളിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്.

മനോഹരമായ രീതിയിൽ തുടങ്ങിയ സഞ്ജു സാംസൺ ഇന്നത്തെ കളിയിൽ മറ്റൊരു ഫിഫ്റ്റി പ്ലസ് സ്കോർ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഓഫ് സ്പിന്നർക്ക് എതിരെ രണ്ട് സിക്സ് അടിച്ചു മിന്നും ഫോമിൽ എന്ന് തെളിയിച്ച സഞ്ജു പക്ഷേ നെക്സ്റ്റ് ഓവറിൽ തന്നെ പുറത്തായി. ഇടംകയ്യൻ സ്പിൻ ബൗളർക്ക് എതിരെ മറ്റൊരു സിക്സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറി ലൈൻ അരികിൽ അവസാനിച്ചു. ഇതോടെ രാജസ്ഥാൻ ക്യാംപിൽ അടക്കം നിരാശ പടർന്നു.

വെറും 7 ബോളിൽ രണ്ട് സിക്സ് അടക്കം 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരുവേള സഞ്ജു അറ്റാക്കിങ് ശൈലിയിൽ കളിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരത്തിൽ വിക്കെറ്റ് നഷ്ടമാക്കിയത് ആരാധകർക്ക് അടക്കം വലിയ നിരാശയായി മാറി.