സഞ്ജുവിന് ലഭിച്ചത് സുവർണ്ണ സംഘം 😱😱ഇത്തവണ ലക്ഷ്യം കിരീടം മാത്രം :സഞ്ജു നയിക്കാൻ ഡബിൾ റെഡി

എഴുത്ത് : സന്ദീപ് ദാസ്;സഞ്ജു സാംസൺ മനസ്സുനിറച്ചു. 2022 ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കളിയിലെ കേമനായി.കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസ് മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ഒരുപാട് പേർ സഞ്ജുവിനെ പരിഹസിച്ചിരുന്നു. പക്ഷേ അടിമുടി ദുർബലമായിരുന്ന ആ ടീമിനെ ഉപയോഗിച്ച് സഞ്ജുവിന് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു.

ലേലത്തിലൂടെ മികച്ച കളിക്കാരെ വിളിച്ചെടുത്ത് ടീം ശക്തിപ്പെടുത്തിയാണ് രാജസ്ഥാൻ ഇക്കുറി എത്തിയിരിക്കുന്നത്. സാമാന്യം ആഴമുള്ള,എക്സ്പ്ലോസീവ് ആയ ബാറ്റിങ്ങ് നിര. ബോളിങ്ങ് നിരയിലെ എല്ലാവരും അന്താരാഷ്ട്ര നിലവാരമുളളവർ. അതുകൊണ്ടാണ് അവർ സൺറൈസേഴ്സിനെ 61 റണ്ണുകൾക്ക് തകർത്തുവിട്ടത്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ്റെ ബാറ്റിങ്ങ് ഏതാണ്ട് മുഴുവനായും സഞ്ജുവിൻ്റെ ചുമലുകളിലായിരുന്നു. അത്തരമൊരു സമ്മർദ്ദത്തിലും സഞ്ജു സ്ഥിരതയോടെ കളിച്ചിരുന്നു. ഇപ്പോൾ സഞ്ജുവിൻ്റെ ഭാരം കുറഞ്ഞിരിക്കുന്നു. കൂടുതൽ സ്വതന്ത്രനായ സഞ്ജുവിൽനിന്ന് കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം.

ഒരുപക്ഷേ സഞ്ജുവിൻ്റെ കരിയറിലെ വഴിത്തിരിവായി ഈ സീസൺ മാറിയേക്കാം. മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ടി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാം. ഐ.പി.എൽ കിരീടം പോലും സഞ്ജുവിന് സ്വപ്നം കാണാം. അതിനുള്ള ടീം ഇപ്പോൾ കൈവശമുണ്ട്.