ആഘോഷിക്കാൻ വേറെ എന്ത് വേണം സഞ്ജു സിക്സ് റെക്കോർഡ് : അപൂർവ്വ നേട്ടവുമായി സഞ്ജു സാംസൺ

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. പതിവിൽ നിന്നും വ്യത്യസ്തമായി ജോസ് ബട്ട്ലർ വിക്കെറ്റ് അടക്കം രാജസ്ഥാൻ ടീമിന് നഷ്ടമായി.എന്നിരുന്നാലും, ക്യാപ്റ്റൻ സഞ്ജു സാംസൺ പുതിയൊരു നാഴികകല്ല് പിന്നിട്ടത് ശ്രദ്ധേയമായി.

ഐപിഎല്ലിൽ ഇതുവരെ 128 മത്സരങ്ങൾ കളിച്ച സഞ്ജു, നടന്നുക്കൊണ്ടിരിക്കുന്ന ആർസിബിക്കെതിരായ മത്സരത്തിൽ 3 സിക്സുകൾ അടിച്ചതോടെ, ഐപിഎൽ ചരിത്രത്തിൽ 150 സിക്സുകൾ നേടുന്ന ബാറ്ററായി മാറി. ഈ സീസണിലെ കണക്കെടുത്താൽ, 8 ഇന്നിംഗ്സുകളിൽ നിന്ന് 18 സിക്സുകളുമായി ഏറ്റവും കൂടുതൽ സിക്സ് അടിച്ച ബാറ്റർമാരുടെ പട്ടികയിൽ നാലമനാണ് സഞ്ജു. 100 മീറ്റർ ആണ് സഞ്ജു ഈ സീസണിൽ നേടിയ ഏറ്റവും വലിയ സിക്സ്.

ആർസിബിക്കെതിരായ മത്സരത്തിൽ, മികച്ച രീതിയിലാണ് സഞ്ജു ബാറ്റിംഗ് തുടങ്ങിയത്. 21 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 27 റൺസെടുത്ത സഞ്ജു, ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ വാനിന്ദു ഹസരംഗയുടെ മൂന്നാമത്തെ ബോളിലാണ് പുറത്തായത്.

ഹസരംഗയുടെ ഗൂഗ്ലിക്കെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചതോടെ, ഹസരംഗയുടെ ബോൾ സ്റ്റംപ് പിഴുതെറിഞ്ഞു.നേരത്തെ, മികച്ച ഫോമിലുള്ള ജോസ് ബറ്റ്ലർ (8), ദേവ്ദത് പടിക്കൽ (7), രവിചന്ദ്രൻ അശ്വിൻ (17) എന്നിവരുടെ വിക്കറ്റുകളാണ് റോയൽസിന് നഷ്ടമായത്.