അന്നത്തെ പാവം പയ്യൻ ഇന്നത്തെ മസിൽ മാൻ!! താരം ആരെന്ന് കണ്ടെത്താമോ

ഇന്ത്യൻ സിനിമ ലോകത്തെ താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും അവരുടെ അപൂർവമായ ചിത്രങ്ങൾ കാണാനുമെല്ലാം സിനിമ ആരാധകർക്ക് എന്നും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സെലിബ്രിറ്റികളുടെ ബാല്യകാല ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമാണ്. തങ്ങളുടെ ആരാധനാപാത്രങ്ങൾ ആയിട്ട് പോലും, പലപ്പോഴും അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ നോക്കി അതാരാണെന്ന് മനസ്സിലാക്കാൻ ആരാധകർ പരാജയപ്പെടുന്നു.

അതുകൊണ്ട് തന്നെ, ഇത്തരം കുട്ടിക്കാല ചിത്രങ്ങൾ തങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ചിത്രമാണ് എന്നറിയുമ്പോൾ ഓരോ ആരാധകനും ലഭിക്കുന്ന സന്തോഷമാണ് ഇത്തരം ചിത്രങ്ങളെ ഇന്റർനെറ്റ്‌ ലോകത്ത് ട്രെൻഡിങ് ആക്കുന്നത്. ഇപ്പോൾ, നിങ്ങൾ കാണുന്നത് ഇന്ത്യൻ സിനിമ ആരാധകർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ബോളിവുഡ് നടന്റെ ബാല്യകാലത്തെ ചിത്രമാണ്. ഈ ചിത്രം നോക്കി അതാരാണെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ നിങ്ങൾ ഉടൻതന്നെ കമന്റ് ബോക്സിൽ ആ പേര് രേഖപ്പെടുത്തുക.

ഇനി മനസ്സിലാകാത്തവർ വിഷമിക്കേണ്ടതില്ല. ആക്ഷൻ രംഗങ്ങൾ കൊണ്ടും, പ്രണയ രംഗളങ്ങൾ കൊണ്ടുമെല്ലാം ബോളിവുഡ് സിനിമ പ്രേക്ഷകനെ അമ്പരപ്പിച്ച നടൻ സൽമാൻ ഖാന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. നടൻ, നിർമ്മാതാവ് എന്നീ മേഖലകളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ ഉയരങ്ങളിൽ തിളങ്ങിനിൽക്കുന്ന നായക നടനാണ് സൽമാൻ ഖാൻ.

1988-ൽ പുറത്തിറങ്ങിയ ‘ബിവി ഹൊ തൊ ഐസി’ എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും, 1989-ൽ പുറത്തിറങ്ങിയ ‘മൈനേ പ്യാർ കിയ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട്, ‘ഏക് ലഡ്ക ഏക് ലഡ്കി’, ‘ചന്ദ്ര മുഖി’, ‘കുച്ച് കുച്ച് ഹോത്ത ഹയ്’, ‘ദബാങ്’, ‘ഏക് താ ടൈഗർ’, ‘സുൽത്താൻ’ തുടങ്ങി നിരവധി ചിത്രങ്ങൾ സൽമാൻ ഖാൻ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചു.