Shane Warne &Sachin | ക്രിക്കറ്റ് ലോകത്ത് ഹരമായി മാറിയ ക്ലാസ്സിക് പോരാട്ടം | Shane Warne Passed Away |Volleylive

എഴുത്ത് :നൗഫൽ ചിറ്റാരിപറമ്പ്;വോണിനെ നമ്മൾ എല്ലാം ഓർക്കുമ്പോൾ
സ്വാഭാവികമായി സച്ചിനെ ഓർമ വരും. അന്നും ഇന്നും ലോകത്തിലെ ഏറ്റവും
മികച്ച ലെഗ് സ്പിന്നർ വോൺ എന്നൊരാൾ ആണെങ്കിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിനാണ് അപ്പോഴും വോണിന്റെ മാന്ത്രിക വിരലുകൾക്കിടയിലൂടെ പിച്ചിൽ കുത്തി
തിരിയുന്ന പന്തുകൾക്ക് മുന്നിലുംഅയാളുടെ മായാജാലങ്ങൾക്കും മുന്നിലും പലരും ആയുധം വെച്ചു കീഴടങ്ങി.സച്ചിനും പലവട്ടം കീഴടങ്ങി.പക്ഷെ പിന്നീടങ്ങോട്ട് അയാളെ
എങ്ങനെ നേരിടാമെന്നുള്ള മനോഹരമായ ചിന്തയിലായിരുന്നു സച്ചിൻ.

അവസാനം താൻ കണ്ടതിൽ വെച് ഏറ്റവും മികച്ചബാറ്റ്സ്മാൻ സച്ചിനാണെന്നു വോൺ സമ്മതിക്കുകയും ചെയ്തു.മുമ്പ് ഓസീസ്, ഇന്ത്യ മത്‌സരംവരുമ്പോൾ നമ്മുടെ പത്രങ്ങളുടെസ്പോർട്സ് പേജിലെ ഹെഡ് ലൈൻപോലും സച്ചിൻ / വോൺ എന്നായിരുന്നു.കൊണ്ടും കൊടുത്തുമുള്ള പോരാട്ടം.അപ്പോഴും പരസ്പരബഹുമാനവും
മാന്യതയും കാത്തു സൂക്ഷിച്ചു.

ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ 90 കിഡ്സിന് ഒരിക്കലും അയാളെ മറക്കാനാവില്ല.ലോകം കണ്ട ഏറ്റവും മികച്ച മാന്ത്രിക വിരലുകൾ നിലച്ചു ആദരാജ്ഞലികൾ.