ആദ്യം സച്ചിൻ പൂച്ചയായി, പിന്നെ എന്റെ മുമ്പിൽ താ ണ്ഡ വമാടി!! മുൻ പാക് താരം പറയുന്നു | Former Pak Player on Sachin Viral News Malayalam

Saqlain Mushtaq revisits Sachin Tendulkar’s dismissal in famous 1999 Chennai Test;ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ എന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ആവേശമേറിയ പോരാട്ടങ്ങളാണ്. ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ നടക്കുന്നില്ലെങ്കിലും മുൻപ് അത്തരത്തിൽ നടന്നിരുന്നു. 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഉണ്ടായ ഒരു അപൂർവ്വ സംഭവമാണ് പാക്കിസ്ഥാൻ മുൻ ബോളർ സഖ്ലൈൻ മുഷ്താഖ് ഇപ്പോൾ പറയുന്നത്. തന്റെ ബോളിംഗ് തന്ത്രങ്ങൾ മനസ്സിലാക്കാനുള്ള സച്ചിന്റെ നിരീക്ഷണ ബോധത്തെ പറ്റിയാണ് മുസ്താഖ് സംസാരിച്ചത്.

1999ൽ ചെന്നൈയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെയാണ് സംഭവം നടന്നത്. “അന്ന് ചെന്നൈയിൽ നടന്ന മത്സരത്തെ ഏറ്റവും മികച്ച ടെസ്റ്റു മത്സരം എന്നായിരുന്നു ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. ആ മത്സരത്തിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ പന്തിൽ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ എനിക്ക് സാധിച്ചിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിൽ സച്ചിൻ ക്രീസിലെത്തി. എനിക്കെതിരെ ആദ്യ പത്ത് ഓവറുകളിൽ ഒരു ഷോട്ട് കളിക്കാൻ പോലും സച്ചിൻ മുതിർന്നില്ല. അദ്ദേഹം എല്ലാതരത്തിലും പ്രതിരോധിക്കുകയാണ് ഉണ്ടായത്. എന്നാൽ അതിനു ശേഷം സച്ചിൻ എന്നെ പ്രഹരിക്കാൻ തുടങ്ങി.”- മുഷ്താഖ് പറയുന്നു.

“ആദ്യത്തെ പത്ത് ഓവറുകളിൽ സച്ചിൻ എന്റെ ബോളിംഗ് തന്ത്രങ്ങൾ പഠിക്കുകയായിരുന്നു. എന്റെ എല്ലാ വേരിയേഷനുകളും സച്ചിൻ കൃത്യമായി ആ ഓവറുകളിൽ നിരീക്ഷിച്ചു. ഇതിനിടെ ഞാൻ എനിക്ക് സാധിക്കുന്ന തരത്തിലുള്ള വേരിയേഷനുകൾ പ്രയോഗിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം സച്ചിൻ ടെണ്ടുൽക്കർ എന്റെ മേൽ സംഹാരമാടുകയാണ് ഉണ്ടായത്.”- മുഷ്താഖ് കൂട്ടിച്ചേർക്കുന്നു.

“ഇതിനുശേഷം സച്ചിന് എന്റെ തന്ത്രം മനസ്സിലായി എന്ന് എനിക്ക് പിടികിട്ടി. ഞാൻ, നായകനായിരുന്ന വസീം അക്രമിന്റെ അടുത്ത് ചെന്നു. സച്ചിന് എന്റെ തന്ത്രങ്ങൾ മനസ്സിലായെന്നും, എന്നെ പെട്ടെന്ന് ബോളിങ്ങിൽ നിന്നും മാറ്റണമെന്നും ഞാൻ വസീം അക്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം എന്നെ കൂടുതൽ പ്രചോദനം നൽകി ബോളിംഗ് ക്രീസിലേക്ക് വീണ്ടും നയിച്ചു.”- മുഷ്താഖ് പറഞ്ഞു വെക്കുന്നു.Saqlain Mushtaq revisits Sachin Tendulkar’s dismissal in famous 1999 Chennai Test

Rate this post