തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സച്ചിൻ 😱വീഡിയോ ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റിനോട്‌ പൂർണ്ണമായി വിട പറഞ്ഞ സച്ചിൻ ടെൻടുൽക്കർ ഇപ്പോൾ, തന്റെ വ്യക്തി ജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സച്ചിൻ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും, യാത്ര ചെയ്യുന്നതിന്റെയും, ഭക്ഷണം രുചിക്കുന്നതിന്റെയും, മൃഗങ്ങളുമായി ഇടപഴകുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പങ്കുവെക്കാറുണ്ട്.

മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് നായകളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ സച്ചിൻ ടെണ്ടുൽക്കർ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ സച്ചിൻ പങ്കുവെച്ച ഒരു വീഡിയോയിൽ, അദ്ദേഹം കുറച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് കാണാം. ഒരു വഴിയാത്രക്കാരൻ പകർത്തിയ വീഡിയോ, സച്ചിൻ ടെൻടുൽക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പോസ്റ്റിൽ, #dogsofinstagram എന്ന ഹാഷ്‌ടാഗോടെ, “ഇതിനെയാണോ നിങ്ങൾ paw-rty എന്ന് വിളിക്കുന്നത്” എന്ന് സച്ചിൻ കുറിച്ചു. കഴിഞ്ഞ വർഷം ഓൺലൈനിൽ ട്രെൻഡായ #PawriHoRahiHai എന്ന ഹാഷ്‌ടാഗും സച്ചിൻ തന്റെ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സ്വന്തം കൈകൊണ്ട് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതാണ് വീഡിയോ. നായ്ക്കൾ സന്തോഷത്തോടെ അദ്ദേഹത്തിന്റെ ചുറ്റും ചാടുന്നതും വീഡിയോയിൽ കാണാം.

ഇതിനോടകം 3.4 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ച വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് സച്ചിന്റെ പ്രവർത്തിയെ പ്രശംസിച്ച് കമന്റ്‌ ബോക്സിൽ എത്തിയത്. “ഗംഭീരം, തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവർത്തി,” മുൻ ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റർ ദിലീപ് ഡോഷി പറഞ്ഞു. “താങ്കളുടെ പ്രവർത്തി തെരുവുകളിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് ഒരു നേരം ഭക്ഷണം നൽകാൻ എല്ലാവർക്കും പ്രചോദനമാവട്ടെ,” ഒരാൾ കമന്റ്‌ ചെയ്തു.