ബിസിസിഐയോട് ഞാൻ അത് അഭ്യർത്ഥിച്ചു 😱ഒടുവിൽ അക്കാര്യം വെളിപ്പെടുത്തി സച്ചിൻ

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ദിവസം, രാജ്യത്തെയും ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസ്സിൽ മായാതെകിടക്കുന്ന ഒരു നവംബർ 16. 200 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി, 2013 നവംബർ 16 ന് സച്ചിൻ തന്റെ 24 വർഷത്തെ കരിയറിന് തിരശ്ശീല വീഴ്ത്തിയ മത്സര ശേഷം, സച്ചിൻ നടത്തിയ വിടവാങ്ങൽ പ്രസംഗം ഒരു തുള്ളി കണ്ണീര് പൊഴിക്കാതെ ഒരു ആരാധകനും കണ്ടു നിൽക്കാൻ ആയിട്ടുണ്ടാകില്ല.

ഇപ്പോഴിതാ, മുംബൈയിൽ നടന്ന വിടവാങ്ങൽ മത്സരം കാണാൻ തന്റെ അമ്മ എത്തിയ നിമിഷത്തെയും, അവസാന മത്സരത്തിന് മുന്നേ ബിസിസിഐയോട് ആവശ്യപ്പെട്ട ഒരേയൊരു ആഗ്രഹവും, മാധ്യമപ്രവർത്തകനായ ഗ്രഹാം ബെൻസിംഗറുമായുള്ള ഒരു ചാറ്റിൽ സച്ചിൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

“ഞാൻ എന്റെ അവസാന മത്സരം കളിക്കാനൊരുങ്ങുമ്പോൾ, ഒരേയൊരു കാര്യമാണ് ബിസിസിഐയോടെ അഭ്യർത്ഥിച്ചത്. അത്, എന്റെ അവസാന മത്സരം മുംബൈയിൽ കളിക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട് എന്നതായിരുന്നു. കാരണം, മുംബൈയിൽ ആണ് മത്സരമെങ്കിൽ, ആ മത്സരം എന്റെ അമ്മയ്ക്ക് നേരിട്ട് വന്ന് കാണാമായിരുന്നു. എന്റെ, ആഗ്രഹം ബോർഡ്‌ അംഗീകരിച്ചു. എന്റെ 24 വർഷത്തെ കരിയറിനിടയിൽ, അന്നാണ് എന്റെ അമ്മ എന്റെ മത്സരം തത്സമയം സ്റ്റേഡിയത്തിൽ ഇരുന്ന് കാണുന്നത്,” സച്ചിൻ പറഞ്ഞു.

“അത് അവിശ്വസനീയവും വികാരഭരിതവുമായ നിമിഷമായിരുന്നു. ഞാൻ ബാറ്റ് ചെയ്യുന്നതിനിടെ, അമ്മയെ മെഗാ സ്‌ക്രീനിൽ കാണിച്ചു. എന്നാൽ, അമ്മ അതൊന്നും അറിഞ്ഞിരുന്നില്ല, പക്ഷെ ലോകം മുഴുവൻ അമ്മയുടെ പ്രവർത്തികൾ കാണുന്നുണ്ടായിരുന്നു. മത്സരത്തിലെ അവസാന ആറ് പന്തുകൾ, അതൊരു സുപ്രധാന ഓവറായിരുന്നു, എനിക്ക് ബാറ്റിംഗിൽ ശ്രദ്ധ നൽകേണ്ടതുണ്ട്, എന്നാൽ അതിലും പ്രധാനപ്പെട്ടതായിരിന്നു സ്‌ക്രീനിൽ,” മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേർത്തു.