പോയി എല്ലാം പോയി 😳😳ബാംഗ്ലൂർ മുൻപിൽ നാണംകെട്ട തോൽവി ഇരന്ന് വാങ്ങി രാജസ്ഥാൻ റോയൽസ്

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 112 റൺസുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണ്ണമായി തകർന്നടിയുന്ന രാജസ്ഥാനെയായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ ആദ്യ ഭാഗം മുതൽ രാജസ്ഥാൻ തങ്ങളുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. ബാംഗ്ലൂരിനായി മുൻനിര ബാറ്റർമാർ നിറഞ്ഞാടുകയും ബോളർമാർ മികവു കാട്ടുകയും ചെയ്തു. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലെയോഫ് പ്രതീക്ഷകൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ലോ നേച്ചറിലുള്ള പിച്ചിൽ അതി സൂക്ഷ്മമായാണ് ബാംഗ്ലൂർ ആരംഭിച്ചത്. നായകൻ ഡുപ്ലസിയായിരുന്നു ഇത്തവണയും ബാംഗ്ലൂരിന്റെ തേര് തെളിച്ചത്. ഒപ്പം മൂന്നാമനായെത്തിയ മാക്സ്വെല്ലും കളം നിറഞ്ഞതോടെ ബാംഗ്ലൂർ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ 44 പന്തുകളിൽ 55 റൺസ് ആണ് ഡുപ്ലസി നേടിയത്. മാക്സ്വെൽ മത്സരത്തിൽ 33 പന്തുകളിൽ 54 റൺസ് നേടി. ശേഷം മധ്യനിര ബാറ്റർമാർ പരാജയപ്പെട്ടെങ്കിലും അവസാന ഓവറുകളിൽ അനുജ് രാവത്ത് ബാംഗ്ലൂരിനായി അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 11 പന്തുകളിൽ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറുകളുമടക്കം 29 റൺസ് ആണ് രാവത് നേടിയത്. അങ്ങനെ ബാംഗ്ലൂരിന്റെ സ്കോർ 171ൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ സ്റ്റാർ ഓപ്പണർ ജെയ്സ്വാൾ പൂജ്യനായി മടങ്ങി. ശേഷം മറ്റൊരു ഓപ്പണർ ആയ ബട്ലറും പൂജ്യനായി മടങ്ങിയതോടെ മത്സരം രാജസ്ഥാന്റെ കൈവിട്ടു തുടങ്ങി. പിന്നീട് എത്തിയ നായകൻ സഞ്ജു സാംസന് 4 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഇത്തരത്തിൽ രാജസ്ഥാൻ ബാറ്റിംഗ് നിര പൂർണ്ണമായും മത്സരത്തിൽ പരാജയപ്പെടുന്നതാണ് കണ്ടത്.

ആറാമനായി ക്രീസിലെത്തിയ ഹെറ്റ്മെയ്ർ മാത്രമായിരുന്നു അല്പസമയം രാജസ്ഥാനായി പിടിച്ചുനിന്നത്. ഹെറ്റ്മെയ്ർ മത്സരത്തിൽ 19 പന്തുകളിൽ 35 റൺസ് നേടി. മത്സരത്തിൽ 112 റൺസിനായിരുന്നു രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. ഒരുതരത്തിലും സ്വപ്നം പോലും കാണാത്ത രീതിയിലാണ് രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ വെറും 59 റൺസ് മാത്രം നേടാനേ രാജസ്ഥാന് സാധിച്ചുള്ളൂ.

Rate this post