മൂന്നാം അമ്പയർ ഉറക്കമോ 😱😱വിവാദ പുറത്താകലിൽ ഷോക്കായി രോഹിത് ശർമ്മ[video ]

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിലും ബാറ്റിംഗിൽ നിരാശപ്പെടുത്തി മുംബൈ ഇന്ത്യൻസ് സ്കിപ്പർ രോഹിത് ശർമ്മ. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആർ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന്, ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ നായകനെ നഷ്ടമായത് കനത്ത തിരിച്ചടിയായി.

എന്നാൽ, രോഹിത്തിന്റെ വിക്കറ്റ് ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടിം സൗത്തി എറിഞ്ഞ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അവസാന ബോളിലാണ്, വിവാദ വിക്കറ്റിൽ രോഹിത് ശർമ്മ പുറത്തായത്. സൗത്തിയുടെ ലെങ്ത് ഡെലിവറി, ഓഫ് സ്റ്റംപിന് മുകളിലൂടെ പറത്താൻ ശ്രമിച്ച രോഹിത്തിന് പിഴച്ചതോടെ, പന്ത് ഇൻസൈഡ് എഡ്ജോടെ വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്ക്സൺ ക്യാച്ച് എടുത്തു.

എന്നാൽ, ബോൾ ബാറ്റിൽ എഡ്ജ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ, കെകെആർ ടീം ഒന്നടങ്കം അപ്പീൽ ചെയ്തിട്ടും ഓൺ-ഫീൽഡ് അമ്പയർ ഔട്ട്‌ നൽകിയിരുന്നില്ല. തുടർന്ന്, കെകെആർ ഓൺ-ഫീൽഡ് അമ്പയറെ വെല്ലുവിളിച്ച് റിവ്യൂ നൽകി. എന്നാൽ, തേർഡ് അമ്പയർക്കും തീരുമാനം എടുക്കുന്നത് വളരെ പ്രയാസമായിരുന്നു. ഒറ്റ നോട്ടത്തിൽ ബോൾ രോഹിത്തിന്റെ ബാറ്റിൽ എഡ്ജ് ചെയ്തിട്ടില്ല എന്ന് തോന്നിപ്പിച്ചു.

എങ്കിലും, അൾട്രാ എഡ്ജ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തുടർ പരിശോധനയിൽ, അൾട്രാ എഡ്ജ് ഗ്രാഫിൽ സ്ട്രൈക്ക് കാണിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. തുടർന്ന്, കാണികളും മുംബൈ ക്യാമ്പും തേർഡ് അമ്പയറുടെ തീരുമാനത്തിന് ആകാംഷയോടെ കാത്തിരുന്നു. ഒടുവിൽ, മുംബൈ ഇന്ത്യൻസ്‌ ആരാധകരെ അമ്പരപ്പിച്ചുക്കൊണ്ട് തേർഡ് അമ്പയർ, ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം തിരുത്തി ഔട്ട്‌ കോൾ ചെയ്തു. ഞെട്ടിപ്പിക്കുന്ന പുറത്താക്കലിന്റെ നിരാശ രോഹിത് ശർമ്മയുടെ മുഖത്ത് പ്രകടമായിരുന്നു.