എന്തുകൊണ്ട് വീണ്ടും തോറ്റു 😱😱തോൽ‌വിയിൽ വിഷമം രേഖപ്പെടുത്തി രോഹിത് ശർമ്മ| IPL 2022

മുംബൈ ഇന്ത്യൻസ് ഐപിഎല്ലിന്റെ തുടർച്ചയായ പത്താം ഓപ്പണിംഗ് മത്സരത്തിലും പരാജയപ്പെട്ടു. ഇത്തവണ മുംബൈ ഡൽഹി ക്യാപിറ്റൽസിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലർത്തിയ മുംബൈക്ക്, അവസാന കുറച്ച് ഓവറുകളിൽ സംഭവിച്ച ബൗളിംഗ് പിഴവുകളാണ് പരാജയത്തിലേക്ക് നയിച്ചത്.

ഓപ്പണർ ഇഷാൻ കിഷന്റെ (81*) ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 178 റൺസ് സ്കോർ ബോർഡിൽ രേഖപ്പെടുത്തി. തുടർന്ന്, മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയെ മുംബൈ ഒരു സമയത്ത് 72/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിച്ചു. എന്നാൽ, സ്പെഷ്യലിസ്റ്റ് ബാറ്റർമാർ കൂടാരം കയറിയിട്ടും, ഷാർദുൽ താക്കൂർ, ലളിത് യാദവ്, അക്സർ പട്ടേൽ എന്നിവരടങ്ങിയ ഓൾറൗണ്ടർ ത്രയം മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് ഡിസിയെ ഉജ്ജ്വലമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പരാജയ കാരണം വിശദീകരിക്കുകയുണ്ടായി. “ഇത് നല്ല സ്കോർ ആണെന്ന് ഞാൻ കരുതി. തുടക്കത്തിൽ 170-ലധികം സ്കോർ നേടാനാകുന്ന തരത്തിലുള്ള ഒരു പിച്ച് പോലെ തോന്നിയില്ല. എന്നാൽ ഞങ്ങൾ മധ്യ ഓവറുകളിൽ നന്നായി കളിക്കുകയും മികച്ച രീതിയിൽ ഫിനിഷ് ചെയ്യുകയും ചെയ്തു.

ബോർഡിൽ നല്ല സ്കോർ, എന്നാൽ ഞങ്ങൾ പ്ലാൻ അനുസരിച്ച് പന്തെറിഞ്ഞില്ല,” മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.2012 മുതൽ ഉദ്ഘാടന ഐപിഎൽ മത്സരം ജയിച്ചിട്ടില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന്, “ഇത് ആദ്യ ഗെയിമായാലും അവസാന ഗെയിമായാലും, ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞാൽ, മുൻ പരാജയങ്ങൾ ഒരിക്കലും ചർച്ചയായിട്ടില്ല. ഞങ്ങൾ എപ്പോഴും തയ്യാറായി വരുന്നു, അത് ആദ്യ ഗെയിമായാലും അവസാന ഗെയിമായാലും, എല്ലാ ഗെയിമുകളും വിജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” രോഹിത് മറുപടി നൽകി.