മൂ ക്കിൽ നിന്നും ചോ ര 😳😳എന്നിട്ടും ഉപദേശങ്ങൾ നൽകുന്ന ക്യാപ്റ്റൻ!!കയ്യടികൾ നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20 മത്സരത്തിൽ ഇന്ത്യൻ ടീം 16 റൺസ് ജയം നെടുമ്പോൾ അനേകം പോസിറ്റീവുകൾ കൂടി ഇന്ത്യൻ സംഘത്തിന് സ്വന്തമാകുകയാണ്. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ഈ ജയങ്ങൾ സമ്മാനിക്കുന്നത് വലിയ സന്തോഷം

ഇന്ത്യൻ മണ്ണിൽ ആദ്യമായി സൗത്താഫ്രിക്കക്ക് എതിരെ ടി :20 പരമ്പര നേട്ടത്തിലേക്ക് എത്തിയ ഇന്ത്യൻ സംഘം ബാറ്റ് കൊണ്ട് ഇന്നലെ മത്സരത്തിൽ കാഴ്ചവെച്ചത് അത്ഭുത പ്രകടനം.ജയത്തിന് പിന്നാലെ ഏറ്റവും അധികം കയ്യടികൾ ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും നേടുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടിയാണ്.അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ സിക്സുകൾ അടക്കം നേടി എങ്കിലും ക്യാപ്റ്റൻസി മികവിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് നയിച്ചു

അതേസമയം ഇന്നലെ ഇന്ത്യൻ ടീം ബൌളിംഗ് സമയം ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പരിക്ക് സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ചു.രണ്ടാം ടി :20 മത്സരത്തിനിടെ മൂക്കിൽ നിന്ന് ചോര വന്നിട്ടും അതൊന്നും തന്നെ കാര്യമാക്കാതെ ഇന്ത്യൻ ടീം ബൗളർമാർക്ക് നിർദേശങ്ങൾ നൽകുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആണ് പിന്നീട് കാണാൻ കഴിഞ്ഞത്.സൗത്ത്‌ ആഫ്രിക്കൻ ഇന്നിംഗ്‌സിന്റെ പതിനൊന്നാം ഓവറിൽ ആണ് രോഹിത് ശർമ മൂക്കിൽ നിന്നും ചോര വന്നുകൊണ്ടേ ഇരുന്നത്

ഒരുപക്ഷെ ഇന്നലെ മാച്ചിനിടയിലെ ഉയർന്ന ഹ്യൂമിഡിറ്റിയാകും രോഹിത് ശർമ്മക്ക് മുൻപിൽ വില്ലനായി വന്നതും താരം മൂക്കിൽ നിന്നും ചോര വരാനുള്ള കാരണവും. ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശം എല്ലാം നൽകുന്ന രോഹിത് ശർമ്മ ദൃശ്യങ്ങൾ ഇപ്പോൾ ട്രെൻഡ് ആയി മാറുന്ന വീഡിയോയിൽ കാണാം.