സഞ്ജുവിന്റെ ചെക്കൻ ചുമ്മാ തീ 😳😳😳ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും കിടുവായി റിയാൻ പരാഗ്

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പാർട്ട് ടൈം ബൗൾ ചെയ്യാൻ സാധിക്കുന്ന ബാറ്റർമാരുടെ അഭാവം. ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് ലൈനപ്പിലെ ആദ്യ 6 പേരിൽ ഒരാൾക്ക് പോലും ബൗൾ ചെയ്യാനുള്ള കഴിവില്ല എന്നത് ഇന്ത്യക്ക് പല മത്സരങ്ങളിലും തിരിച്ചടിയായിട്ടുണ്ട്. ഇതിനൊരു പരിഹാരമായിയാണ് ദീപക് ഹുഡ, അക്സർ പട്ടേൽ തുടങ്ങിയ കളിക്കാർക്ക് ടീമിൽ അവസരം നൽകുന്നതെങ്കിലും, അവർ ആരുംതന്നെ പ്രതീക്ഷക്കൊത്ത് ഇതുവരെ ഉയർന്നിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

എന്നാൽ, പാർട് ടൈം ബൗൾ ചെയ്യാൻ കഴിവുള്ള ബാറ്റർമാർക്കായുള്ള ഇന്ത്യയുടെ തിരച്ചിലിന് പുതിയൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ താരമായ, അസം ക്രിക്കറ്റർ റിയാൻ പരാഗ് ആണ് താരം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വേണ്ടി കളിക്കുന്ന വേളയിൽ, സോഷ്യൽ മീഡിയ ബുള്ളിയിംഗിന് ഇരയായ കളിക്കാരനാണ് റിയാൻ പരാഗ്. എന്നാൽ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ശ്രദ്ധേയമായ പ്രകടനമാണ് ഈ അസം ഓൾറൗണ്ടർ കാഴ്ചവച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, കൂറ്റൻ ടോട്ടൽ പിന്തുടർന്ന അസമിനെ വിജയത്തിലേക്ക് നയിച്ചത് റിയാൻ പരാഗ് ആയിരുന്നു. 351 റൺസ് പിന്തുടർന്നിറങ്ങിയ അസമിന് വേണ്ടി, നാലാമനായി ക്രീസിൽ എത്തിയ റിയാൻ പരാഗ്, 116 പന്തിൽ 12 ഫോറും 12 സിക്സും 150.00 സ്ട്രൈക്ക് റേറ്റിൽ 174 റൺസ് ആണ് റിയാൻ പരാഗ് സ്കോർ ചെയ്തത്. 114* റൺസ്‌ എടുത്ത് പുറത്താകാതെ നിന്ന റിഷവ് ദാസിനൊപ്പം മൂന്നാം വിക്കറ്റിൽ 279 റൺസ് കൂട്ടുകെട്ടാണ് റിയാൻ പരാഗ് സൃഷ്ടിച്ചത്.

മത്സരത്തിൽ 10 ഓവർ ബൗൾ ചെയ്ത പരാഗ്, 60 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടിയിരുന്നു. എന്നാൽ, വിജയ് ഹസാരെ സെമി ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയോട് പരാജയപ്പെട്ട അസം പുറത്തായിരിക്കുകയാണ്. എന്നിരുന്നാലും, ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം കാഴ്ചവെക്കാൻ ആയത് റിയാൻ പരാഗിന് വലിയ പ്രതീക്ഷകൾ നൽകുന്നു. കൂടുതൽ ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങാൻ ആയാൽ, റിയാൻ പരാഗിന് ദേശീയ ടീമിലേക്ക് കോൾ-അപ്പ് ലഭിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

Rate this post