ആരേലും പരിശോധിക്കൂ അവന്റെ ഷൂ 😱😱ഓരോ ബോളിലും അവൻ തുള്ളിച്ചാടുകയാണ്!! വ്യത്യസ്ത ട്വീറ്റുമായി മുൻ ഇന്ത്യൻ താരം

മറ്റൊരു ഇന്ത്യ : പാകിസ്ഥാൻ പോരാട്ടം കൂടി അത്യന്തം സസ്പെൻസുകൾക്ക്‌ ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. നിർണായക മാച്ചിൽ അവസാന ഓവർ വരെ പൊരുതിയാണ് ടീം ഇന്ത്യ 5 വിക്കെറ്റ് ജയത്തിലേക്ക് നേടിയത്. ഹാർദിക്ക് പാണ്ട്യയുടെ ആൾറൗണ്ട് മികവും ജഡേജയുടെ പോരാട്ടവുമാണ് ഇന്ത്യക്ക് അഭിമാന ജയം സമ്മാനിച്ചത്.

അതേസമയം വളരെ വിചിത്രമായ അനേകം കാര്യങ്ങൾ ഇന്നലെ മത്സരത്തിൽ ഉടനീളം സംഭവിച്ചു. ടീമുകൾക്ക്‌ ഇടയിൽ തന്നെ ശക്തമായ പോരാട്ടം നടന്നപ്പോൾ കാണികൾ അടക്കം വലിയ ആവേശം കാണിച്ചു. ഇന്ത്യ, പാകിസ്ഥാൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് കൂട്ടമായി എത്തി അവരവർ ടീമുകൾക്ക് വലിയ സപ്പോർട്ട് നൽകി. കൂടാതെ വളരെ അധികം ശ്രദ്ധ ഇന്നലെ മാച്ചിൽ ഉടനീളം കരസ്ഥമാക്കിയ ഒരാളാണ് പാക് വിക്കെറ്റ് കീപ്പർ റിസ്സ്വാൻ.വളരെ ആക്റ്റീവ് ആയി വിക്കെറ്റ് പിന്നിൽ കാണപ്പെട്ട താരം സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇന്നലെ ഇന്ത്യക്ക് എതിരായ മത്സരത്തില്‍ പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ വളരെ വിചിത്രമായ ഏതാനും പ്രവർത്തികളാണ് കൂടുതൽ സമയവും കളിക്കളത്തില്‍ ഉടനീളം കാഴ്ച്ചവെച്ചത്.പാകിസ്ഥാൻ സ്റ്റാർ ബൗളർമാരായ നസീം ഷായുടേയും പേസർ ധഹാനയുടേയും ഹാരിസ് റൗഫിന്റേയും എല്ലാം തന്നെ ഓവറുകളിൽ വളരെ വിചിത്ര സ്റ്റൈലിൽ ലോങ് അപ്പീലുകൾ അടക്കം നടത്തിയ താരം ഒരുവേള അമ്പയർമാർക്ക് അടക്കം സൃഷ്ടിച്ചത് വലിയ സമ്മർദ്ദവും കൂടാതെ വലിയ കൺഫ്യൂഷൻ കൂടി.

റൺസ്‌ ചേസിൽ ഇന്ത്യൻ താരങ്ങളെ അടക്കം കൂടുതൽ ടെൻഷനിൽ ആക്കി മാറ്റാനുള്ള റിസ്വാൻ ഈ ഒരു തന്ത്രം ക്യാപ്റ്റൻ ബാബർ അസമിനെ വരെ ഞെട്ടിച്ചു. താരത്തെ കുറിച്ച് ഒരു വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ കൂടിയായ അമിത് മിശ്ര.” ആരേലും റിസ്വാൻ ഷൂസ് ഉള്ളിൽ എന്താണെന്ന് പരിശോധിക്കൂ. അദ്ദേഹം ഓരോ ബോൾ ശേഷവും ചാടുകയാണ് ” അമിത് മിശ്ര ഇപ്രകാരം ട്വീറ്റ് ചെയ്തു. പരിഹാസം കലർത്തിയുള്ള മുൻ താരം ട്വീറ്റ് വൈറലായി മാറി കഴിഞ്ഞു.

Rate this post