ധോണിക്കും മുൻപിൽ ടെസ്റ്റ്‌ നേട്ടങ്ങൾ ചാക്കിലാക്കി റിഷാബ് പന്ത് : പന്താട്ടം കാണാം വീഡിയോ

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തുടക്കം പതറിയെങ്കിലും വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടി ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ട് വന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മികച്ച ഫോമിൽ തുടരുന്ന പന്ത് തന്റെ ഇന്നിംഗ്സിന്റെ 89-ാം പന്തിൽ തന്റെ സെഞ്ച്വറി നേടി.

പന്ത് തന്റെ അവസാന നാല് ടെസ്റ്റുകളിലും 50+ സ്‌കോറുകൾ നേടിയിട്ടുണ്ട്.എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിൽ, ആദ്യ രണ്ട് സെഷനുകളിൽ വിക്കറ്റുകളുടെ കുത്തൊഴുക്കിന് ശേഷം പന്ത് ഇന്ത്യൻ ഇന്നിംഗ്‌സ് സുസ്ഥിരമാക്കി. 58-ാം ഓവറിൽ പന്ത് സെഞ്ച്വറി തികക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ പന്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്.111 പന്തിൽ നിന്നും 19 ബൗണ്ടറിയും നാല് സിക്‌സും അടക്കം 146 റൺസ് നേടിയ പന്തിനെ റൂട്ടാണ് പുറത്താക്കിയത്2018-ൽ ഓവലിൽ നടന്ന തന്റെ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ആണ് ആദ്യ സെഞ്ച്വറി നേടിയത്.

കഴിഞ്ഞ വർഷം അഹമ്മദാബാദിൽ 118 പന്തിൽ നിന്ന് 101 റൺസ് നേടി രണ്ടാമത്തെ ശതകവും നേടിയിരുന്നു.ഈ ഇന്നിംഗ്‌സോടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന എംഎസ് ധോണിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡാണ് പന്ത് തകർത്തത്. 2005ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിനിടെ 93 പന്തുകളിൽ നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്.ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ഏഷ്യയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്.മറ്റെല്ലാ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കും കൂടി മൂന്ന് സെഞ്ച്വറി മാത്രമാണ് നേടിയത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് -19 പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം പുറത്തായ രോഹിത് ശർമ്മയുടെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.