പറക്കും ഡൈവുമായി സഞ്ജു!! കുസൃതിയുമായി പന്ത് താക്കീത് നൽകി ക്യാപ്റ്റൻ രോഹിത് | വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ മിന്നും മികവ് ഒരിക്കൽ കൂടി ആവർത്തിച്ച് ഇന്ത്യൻ സംഘം.ഇന്നലെ നടന്ന നാലാം ടി :20യിൽ 59 റൺസിന്റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് എങ്കിൽ കയ്യടികൾ എല്ലാം കരസ്ഥമാക്കിയത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ.ഈ ടി :20 പരമ്പരയിൽ ലഭിച്ച ആദ്യത്തെ അവസരം മാക്സിമം ഉപയോഗിച്ച സഞ്ജു സാംസൺ ഫീൽഡിലും തിളങ്ങി.

ഫീൽഡിൽ അതിവേഗ നീക്കങ്ങളിൽ കൂടി എതിർ ടീമിനെ ഞെട്ടിച്ച സഞ്ജു ഒരു അസാധ്യ ഡൈവിലൂടെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരാനെ റൺ ഔട്ടാക്കി. അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിൽ മൂന്ന് സിക്സ് അടക്കം പായിച്ച പൂരാനെ സഞ്ജു സാംസൺ റൺ ഔട്ട് റൺ ഔട്ടാക്കിയത് കളിയിലെ ടേണിങ് പോയിന്റ് ആയി.

എന്നാൽ ഈ റൺ ഔട്ട്‌ തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തിൽ വളരെ ഏറെ ചർച്ചാ വിഷമായി മാറുന്നത്. സഞ്ജു ഒരു അതിവേഗ ഡൈവിൽ കൂടി ക്രീസിൻ വെളിയിൽ സിംഗിൾ വേണ്ടി ശ്രമിച്ച പൂരാനെ റൺ ഔട്ട് ആക്കാൻ അവസരം ഒരുക്കിയാപ്പോൾ വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് വിചിത്ര പ്രവർത്തി ഞെട്ടൽ സൃഷ്ടിച്ചു. അതിവേഗം റൺ ഔട്ട് വേണ്ടി ബോൾ പിടിച്ചെടുത്ത് സഞ്ജു സാംസൺ സ്റ്റപിന്റെ അരികിലെ റിഷാബ് പന്തിലേക്ക് കൈമാറി എങ്കിലും റിഷാബ് ഉടനെ ബെയിൽസ് ഇളക്കാൻ ശ്രമിച്ചില്ല.

ഒരുവേള ക്രീസിനും പുറത്തുനിന്ന നിക്കോളാസ് പൂരാനോട് ക്രീസിൽ എത്താൻ ശ്രമിക്കുന്നോ എന്നുള്ള തരത്തിൽ റിഷാബ് പന്ത് രസകരമായ പ്രകോപനം നടത്തി.പക്ഷേ റിഷാബ് പന്ത് ഈ ഒരു പ്രവർത്തി ഇഷ്ടപ്പെടാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റമ്പ്സിലേക്ക് ബോൾ എത്തിച്ചു റൺ ഔട്ട് ഉറപ്പാക്കാൻ ആവശ്യം ഉന്നയിച്ചു. റിഷാബ് പന്ത് ഈ പ്രവർത്തി ക്യാപ്റ്റന് അത്ര ഇഷ്ടപെട്ടില്ലയെന്നത് വ്യക്തം.