ഇന്ത്യൻ ടീമിൽ ഇനി അവർ വാഴും 😳😳പ്രവചിച്ചു സുരേഷ് റൈന

ആവേശഭരിതമായ നിമിഷങ്ങളുമായി മുന്നോട്ട് പോവുകയാണ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ്. കഴിഞ്ഞ വർഷത്തേക്കാൾ ആവേശത്തോടെയാണ് ഇത്തവണ ഐപിഎൽ മുൻപിലേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ഐപിഎൽ ഇന്ത്യൻ ടീമിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഒരുപാട് യുവതാരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗ് സംഭാവന ചെയ്യുന്നുണ്ടെന്നും, അത് ഇന്ത്യയെ വളരെ സ്വാധീനിക്കുമെന്നും റെയ്ന പറയുന്നു. ഇടംകയ്യൻമാരുടെ ഈ ഐപിഎല്ലിലെ മികവിനെപ്പറ്റിയാണ് റെയ്ന പ്രധാനമായും സംസാരിച്ചത്.

“ഇന്ത്യൻ ഇടംകയ്യൻ ബാറ്റർമാരുടെ വെടിക്കെട്ട് ഫോമിന് സാക്ഷിയാവുകയാണ് ഇത്തവണത്തെ ഐപിഎൽ. രാജസ്ഥാൻ ഓപ്പണർ ജെയിസ്വാൾ, മുംബൈയുടെ താരം ഇഷാൻ കിഷൻ എന്നിവർ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച തുടക്കങ്ങളാണ് നൽകിയിട്ടുള്ളത്. മാത്രമല്ല മധ്യനിരയിൽ കൊൽക്കത്ത ബാറ്റർ റിങ്കു സിംഗ്, മുംബൈയുടെ തിലക് വർമ്മ എന്നിവരും ഈ ഐപിഎല്ലിൽ നിറഞ്ഞാടുകയുണ്ടായി. ഇവരൊക്കെയും ഇത്തവണ സൂപ്പർ ഫോമിലാണ് കളിക്കുന്നത്. ഇവർ ഇന്ത്യയുടെ ടീമിൽ സാന്നിധ്യങ്ങളാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ ടീമിൽ പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ ഇവരുടെ ഫോം അവസരം ഒരുക്കും.”- റെയ്ന പറഞ്ഞു.

ഇതിനൊപ്പം ഹർദിക്ക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാകുമെന്ന പ്രവചനവും റെയ്ന നടത്തുന്നു. “ഐപിഎല്ലിൽ ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ കിരീടത്തിലെത്തിച്ച നായകനാണ് ഹാർദിക് പാണ്ട്യ. ഈ സീസണിലും പാണ്ട്യ ആ മികവ് തുടരുകയാണ്. ഇന്ത്യൻ ടീമിനെ നയിച്ച മത്സരങ്ങളിലൊക്കെയും ഹർദിക് പാണ്ഡ്യ മുൻപ് കഴിവ് തെളിയിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ഹാർദിക് മാറും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- റെയ്ന കൂട്ടിച്ചേർത്തു.

ഇതിനൊപ്പം ഈ സീസണിൽ ധോണി വിരമിക്കുകയാണെങ്കിൽ രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാകുമെന്നും, എന്നാൽ മൂന്നുവർഷത്തിനകം ഋതുരാജ് ചെന്നൈയെ നയിക്കുമെന്നും റെയ്ന പറയുന്നു. ചെന്നൈയുടെ ഭാവി പ്രതീക്ഷയാണ് ഋതുരാജ് എന്നാണ് റെയ്നയുടെ അഭിപ്രായം. ഇതിനൊപ്പം ധോണിയുടെ മികച്ച ഫോം തനിക്ക് സന്തോഷം നൽകുന്നതായും, ഇനിയുള്ള സീസണിൽ കൂടി ധോണി കളിക്കണമെന്നും റെയ്ന അഭിപ്രായപ്പെടുന്നു.

Rate this post