ഇതെന്തുവാ ഗുസ്തി മത്സരമോ 😳😳ഗ്രൗണ്ടിൽ പോരാടി താരങ്ങൾ!!കാണാം വീഡിയോ

സെയ്ദ് മുസ്താഖ് അലി ട്രോഫിയിൽ നടന്ന സൗരാഷ്ട്ര – ബറോഡ മത്സരത്തിന്റെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മുൻ ഇന്ത്യൻ താരവും ബറോഡ ക്യാപ്റ്റനുമായ അമ്പാട്ടി റായുഡുവും സൗരാഷ്ട്ര വിക്കറ്റ് കീപ്പർ ഷെൽട്ടൻ ജാക്സണും ആണ് മത്സരത്തിനിടെ വാക്കുകൊണ്ട് ഏറ്റുമുട്ടിയത്. ഇരുവരും തമ്മിലുള്ള പ്രശ്നം കയ്യാങ്കളിയിലേക്ക് എത്തുന്നത് തടഞ്ഞത് അമ്പയർമാരുടെ കൃത്യമായ ഇടപെടൽ ആണ്.

സൗരാഷ്ട്രയുടെ ബാറ്റിംഗ് ഇന്നിംഗ്സിൽ ആണ് പ്രശ്നത്തിന് ആധാരമായ സംഭവം നടന്നത്. ബറോഡ താരം ലുക്മാൻ മെരിവാല എറിഞ്ഞ ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ, ഷെൽട്ടൻ ജാക്സൺ ബാറ്റ് ചെയ്യുന്നതിനിടെ, കവറിൽ ഫീൽഡ് ചെയ്തിരുന്ന അമ്പാട്ടി റായുഡു ജാക്സനോട് എന്തോ പറയുന്നുണ്ടായിരുന്നു. റായുഡുവിന്റെ വാക്കുകളാൽ പ്രകോപിതനായ ജാക്സൺ, റായുഡുവിനും അതെ രീതിയിൽ മറുപടി നൽകി.

ഇതോടെ, ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മുറുകി. പരസ്പരം കൈകൾ ചൂണ്ടി തമ്മിൽ അടുക്കുകയും ചെയ്തതോടെ, കളിക്കാർ തമ്മിൽ പ്രശ്നം ഒരു കയ്യാങ്കളിയിലേക്ക് നീങ്ങിയേക്കാം എന്ന സാഹചര്യം ഉണ്ടായി. എന്നാൽ അമ്പയർമാർ കൃത്യമായി ഇടപെടുകയും, കളിക്കാരെ വേർപിരിക്കുകയും ചെയ്തു. അപ്പോഴേക്കും, ബറോഡ ടീമിന്റെ മുൻ നായകൻ ക്രുനാൾ പാണ്ഡ്യ അവിടേക്ക് ഓടിയെത്തി.

ക്രുനാൾ റായുഡുവിനെ പിടിച്ചുമാറ്റി ശാന്തനാക്കി. ശേഷം, റായുഡുവിനെ ഒറ്റയ്ക്ക് വിളിപ്പിച്ച് ഫീൽഡ് അമ്പയർമാർ അദ്ദേഹത്തിന് താക്കീത് നൽകി. സീനിയർ താരമായ റായുഡുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ല എന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ അഭിപ്രായപ്പെട്ടു. എന്തുതന്നെ ആയാലും മത്സരത്തിൽ, സൗരാഷ്ട്ര നാല് വിക്കറ്റിന്റെ വിജയം നേടി.