സ്റ്റമ്പിൽ ബോൾ കൊണ്ടിട്ടും ഔട്ട്‌ ആയില്ല 😱😱😱വിചിത്ര രക്ഷപെടലിൽ ഞെട്ടൽ മാറാതെ ക്രിക്കറ്റ്‌ ലോകം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎൽ 2022 സീസണിന്റെ ഉദ്ഘാടന മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ്‌സ്മാൻ അമ്പാട്ടി റായിഡു വിക്കറ്റിൽ നിന്ന് രക്ഷപ്പെട്ട കാഴ്ച്ച കാണികളിൽ കൗതുകം സൃഷ്ടിച്ചു.

വരുൺ ചക്രവർത്തിയെറിഞ്ഞ പവർപ്ലേയുടെ അവസാന ഓവറിലാണ് റായിഡുവിന്റെ ആവിശ്വസനീയമായ അതിജീവനത്തിന് ആരാധകർ സാക്ഷികളായത്.പവർപ്ലേയുടെ അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ റായിഡുവിനെതിരെ ഓഫ് സ്സ്റ്റംപ് ലക്ഷ്യമാക്കി വരുൺ ചക്രവർത്തിയെറിഞ്ഞ ഗൂഗ്ലി, റായിഡു ശക്തമായ ഒരു ഹെവിഹിറ്റിന് ശ്രമിച്ചെങ്കിലും ഡെലിവറിയുടെ വേഗതയിൽ റായിഡു പരാജയപ്പെട്ടു. തുടർന്ന്, പന്ത് സ്സ്റ്റംപിൽ എഡ്ജ് ചെയ്ത്, ബൗണ്ടറി ലൈൻ മറികടന്നു പോവുകയായിരുന്നു. അൾട്രാ എഡ്ജ് ദൃശ്യങ്ങളിൽ പന്ത് സ്സ്റ്റംപിൽ എഡ്ജ് ചെയ്തു എന്ന് വ്യക്തമായെങ്കിലും, ബെയിൽസ് വീഴാത്തത് കൊണ്ട് റായിഡു വിക്കറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

എന്നിരുന്നാലും, തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ റായിഡു പരാജയപ്പെട്ടു. 17 പന്തിൽ 15 റൺസെടുത്ത റായിഡു, പുതുതായി നിയമിതനായ സിഎസ്‌കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമായുള്ള ആശയവിനിമയത്തിലെ പിഴവുമൂലം റണ്ണൗട്ടിൽ വീണു പോയി.

കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് റായിഡു റണ്ണൗട്ടിൽ വീഴ്ത്തിയത്. മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 20 ഓവറിൽ 131/5 എന്ന ടോട്ടൽ കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആർ 9 പന്തുകൾ ഭാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന്, ഐപിഎൽ 2022 സീസണിലെ ആദ്യ വിജയം തങ്ങളുടെ പേരിലാക്കി. 4 ഓവറിൽ 20 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ഉമേഷ്‌ യാദവ് ആണ് മത്സരത്തിലെ താരം.