കേരളത്തിൽ തെരുവ് നായ്ക്കളെ കൊ ല്ലുന്നത് നിർത്തണം;കാംപയിനിന് പിന്തുണയുമായി കെ.എൽ രാഹുൽ

സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് തെ രുവുനായ ഭീതി. തെരുവകളുടെ ആ ക്രമണങ്ങൾക്ക് ആളുകൾ ഇരകളാകുന്ന വാർത്തകൾ ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അ പകടകാരികളായ തെരുവ് നായകളെ ദ യാവധം ചെയ്യാൻ വിവിധ സംസ്ഥാന സർക്കാറുകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുൽ.

തെരുവ് നായക്കളോട് ചെയ്യുന്ന ക്രൂ രത അവസാനിപ്പിക്കണമെന്ന് കെഎൽ രാഹുൽ ആവശ്യപ്പെട്ടു. ‘വോയ്‌സ്‌ ഓഫ് സേവ് ഡോഗ്സ്’ എന്ന സംഘടനയുടെ പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് കെഎൽ രാഹുൽ തന്റെ അഭിപ്രായം പങ്കുവെച്ചത്. കേരള സർക്കാർ എടുത്ത പുതിയ തീരുമാനങ്ങളെ വിമർശിച്ചു കൊണ്ടുള്ളതാണ് ‘വോയ്‌സ്‌ ഓഫ് സേവ് ഡോഗ്സ്’ എന്ന സംഘടനയുടെ പോസ്റ്റർ. തെരുവുനായ ശല്യം വർദ്ധിച്ചതോടെ, പേ നാ യക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

‘തെരുവ് നായ്ക്കളെ കൊ ല്ലുന്നത് കേരളത്തിൽ വീണ്ടും ആരംഭിച്ചു. ഈ പ്രക്രിയ കേരളത്തിലെ ഉപേക്ഷിക്കപ്പെട്ട വളർത്തു നായക്കളെയും തെരുവ് നായ്ക്കളെയും അപകടാവസ്ഥയിലേക്ക് നയിക്കും, ” എന്ന കുറിപ്പോടെയാണ് ‘വോയ്‌സ്‌ ഓഫ് സേവ് ഡോഗ്സ്’ തെരുവ് നായകളെ സംരക്ഷിക്കണം എന്ന സന്ദേശം പകർന്നുകൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചത്. ഈ പോസ്റ്റർ ആണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വൈസ് ക്യാപ്റ്റൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റർ പങ്കുവെച്ചതിനൊപ്പം ‘പ്ലീസ്‌ സ്റ്റോപ്പ്‌’ എന്ന് എഴുതി കൈകൂപ്പുന്ന ഒരു ഇമോജിയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ മുഴുവൻ തെരുവ് നായ്ക്കളെയും കൊ ല്ലാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അപകടകാരികളായ തെരുവുനായ്ക്കളെ മാത്രമാണ് സർക്കാർ ദ യാവധത്തിന് അനുമതി തേടിയിരിക്കുന്നത്. ബാക്കിവരുന്ന തെരുവുനായ്ക്കളെയെല്ലാം പ്രത്യേകം ഷെൽട്ടർ ഒരുക്കി സംരക്ഷിക്കാൻ തന്നെയാണ് കേരള സർക്കാർ നടപടിയെടുത്തിരിക്കുന്നത്.

Rate this post