ഓട്ടം പകുതിയിൽ നിർത്തി പണി കിട്ടി രാഹുൽ 😱ഒരു റൺസ്‌ അകലെ ഫിഫ്റ്റി നഷ്ടം (കാണാം വീഡിയോ )

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പര ലക്ഷ്യമാക്കിയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാൻ എത്തിയത്. എന്നാൽ ആദ്യം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് പ്രതീക്ഷിച്ച ഒരു തുടക്കമല്ല സ്വന്തമാക്കാൻ കഴിഞ്ഞത്.വിരാട് കോഹ്ലി, റിഷാബ് പന്ത്, രോഹിത് ശർമ്മ എന്നിവരെയാണ് തുടക്ക ഓവറിൽ തന്നെ നഷ്ടമായത് എങ്കിൽ പിന്നീട് കരുത്തായി മാറിയത് നാലാം വിക്കെറ്റ് പാർട്ണർഷിപ്പാണ്.

ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച ലോകേഷ് രാഹുൽ : സൂര്യകുമാർ യാദവ് ജോഡി 91 റൺസ്‌ അടിച്ചാശേഷമാണ് മടങ്ങിയത്. മനോഹരമായി ബാറ്റ് വീശിയ ഇരുവരും സുരക്ഷിതമായി ഒരുവേള ഇന്ത്യൻ ടോട്ടൽ 300 കടത്തുമെന്ന് തോന്നിച്ചെങ്കിലും വളരെ അവിചാരിതമായി രാഹുൽ റൺ ഔട്ടിൽ കൂടി പുറത്താക്കുകയായിരുന്നു. ലോകേഷ് രാഹുലിന്റെ ഭാഗത്ത്‌ നിന്നുള്ള മിസ്റ്റേക്ക് തന്നെയാണ് റൺ ഔട്ടിനുള്ള കാരണവും.

വ്യക്തികത സ്കോർ നാല്പത്തിയെട്ടിൽ നിൽക്കേ ഡബിൾ ഓടാൻ ശ്രമിച്ച രാഹുൽ സ്ട്രൈക്കർ എൻഡിൽ എത്തും മുൻപേ തന്നെ പുറത്താക്കുകയായിരുന്നുഒരുവേള അതിവേഗം തന്നെ അനായാസം പൂർത്തിയാക്കാൻ കഴിയുമായിരുന്ന ഈ ഡബിൾ ഓട്ടത്തിനിടയിൽ രാഹുൽ നിന്നതാണ് താരം വിക്കറ്റിൽ കലാശിച്ചത്. ഒരുവേള ഇന്ത്യൻ ക്യാമ്പിൽ പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.48 ബോളിൽ 4 ഫോറും 1 സിക്സ് അടക്കമാണ് രാഹുൽ അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ്‌ അകലെ പുറത്തായത്

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :രോഹിത് ശര്‍മ(ക്യാപ്റ്റൻ )കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹൂഡ,സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ