IPL 2022 ;ഐപിൽ പതിനഞ്ചാം സീസണിലും തന്റെ ബാറ്റിങ് മികവ് ആവർത്തിച്ച് ലോകേഷ് രാഹുൽ. സ്ഥിരതയാർന്ന ക്ലാസ്സ് ബാറ്റിങ്ങിന് ശ്രദ്ധേയനായ രാഹുൽ ആ മികവ് ഇന്ന് മുംബൈക്ക് എതിരായ മത്സരത്തിലും ആവർത്തിക്കുന്നതാണ് കാണാൻ സാധിച്ചത്.
5 തുടർ തോൽവികൾക്ക് പിന്നാലെ ലക്ക്നൗ എതിരെ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ മുംബൈ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും ലോകേഷ് രാഹുൽ മാസ്മരിക സെഞ്ച്വറി മുംബൈയെ സമ്മർദ്ദത്തിലാക്കി. വെറും 60 പന്തുകളിൽ 8 ഫോറും 5 സിക്സും അടക്കം 103 റൺസാണ് രാഹുൽ നേടിയത്. രാഹുൽ ഇന്നിങ്സ് കരുത്തിൽ ലക്ക്നൗ ടീം നേടിയത് 199 റൺസ്. തന്റെ നൂറാമത്തെ ഐപിൽ മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ താരം അപൂർവ്വ റെക്കോർഡുകൾക്കും അവകാശിയായി. നൂറാം ഐപിൽ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി മാറിയ രാഹുൽ ഫാഫ് ഡൂപ്ലസ്സിസ് റെക്കോർഡും മറികടന്നു.

നൂറാം ഐപിൽ കളിയിൽ 86 റൺസാണ് ഫാഫ് നേടിയിരുന്നത്. മറ്റ് അത്യപൂർവ്വ നേട്ടങ്ങൾക്കും രാഹുൽ അവകാശിയായി.തന്റെ ഐപിൽ കരിയറിലെ മൂന്നാമത്തെ ശതകം നേടിയ രാഹുൽ മുംബൈ ഇന്ത്യൻസ് എതിരെ രണ്ട് സെഞ്ച്വറി നേടുന്ന താരവുമായി മാറി.ഒരു ഐപിൽ ടീമിന് എതിരെ രണ്ട് സെഞ്ച്വറി അടിച്ചെടുക്കുന്ന നാലാമത്തെ താരവുമാണ് രാഹുൽ. ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി വാർണർ എന്നിവരാണ് മുൻപ് ഈ പട്ടികയിൽ സ്ഥാനം നേടിയവർ.
— king Kohli (@koh15492581) April 16, 2022
കൂടാതെ ഈ ഐപില്ലിലേ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ രണ്ടാമത് എത്തിയ രാഹുൽ ഹേറ്റേഴ്‌സിനുള്ള മറുപടി തന്റെ ബാറ്റിങ്ങിൽ കൂടി നൽകി. ഐപിഎല്ലിൽ ക്യാപ്റ്റൻ റോളിൽ രാഹുൽ നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഇത്. മുൻപ് പഞ്ചാബ് കിങ്‌സ് നായകനായി രാഹുൽ സെഞ്ച്വറി നേടിയിരിന്നു