വീണ്ടും തന്റെ “നോർമൽ” ഇന്നിങ്സ് കളിച്ച് രാഹുൽ!! ചവു ട്ടി പുറത്താക്കാൻ ഇന്ത്യൻ ആരാധകർ!!
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ബാറ്റിംഗിൽ പരാജയപ്പെട്ട് ഇന്ത്യയുടെ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 41 പന്തുകൾ നേരിട്ട് 17 റൺസ് നേടിയ രാഹുൽ, രണ്ടാം ഇന്നിങ്സിൽ വെറും 3 പന്തുകളിൽ ഒരു റൺ മാത്രമാണ് നേടിയത്. മികച്ച ഫോമിലുള്ള ശുഭമാൻ ഗില്ലിനെ പുറത്തിരുത്തിയ ശേഷമാണ് ഇന്ത്യ കെഎൽ രാഹുലിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നത്. ഇതിനെതിരെ മുൻപും ചോദ്യങ്ങൾ ഉയർന്നിരുന്ന അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രകടനമാണ് രാഹുൽ ഡൽഹി ടെസ്റ്റിൽ കാഴ്ച വച്ചിരിക്കുന്നത്.
114 എന്ന വിജയലക്ഷ്യം മുൻനിർത്തി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി കെ എൽ രാഹുൽ മികച്ച ഒരു തുടക്കം നൽകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇന്നിംഗ്സിൽ കേവലം മൂന്നുപന്തുകൾ നേരിടാൻ മാത്രമെ രാഹുലിന് സാധിച്ചുള്ളൂ. ഒരു റൺ മാത്രമാണ് രാഹുൽ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ലയൺ എറിഞ്ഞ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച രാഹുൽ അലക്സ് കെയറിക്ക് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. നിലവിൽ കെ.എൽ രാഹുൽ ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയപ്പെടുന്നത് ഒരു തുടർക്കഥ ആയിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും ഇതേപോലെ മോശം ബാറ്റിങായിരുന്നു രാഹുൽ കാഴ്ചവെച്ചത്. മത്സരത്തിൽ 20 റൺസ് മാത്രമാണ് രാഹുൽ നേടിയത്. അക്കാരണത്താൽ തന്നെ രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യ വീണ്ടും രാഹുലിന് ടീമിൽ സ്ഥാനം നൽകുകയാണ് ചെയ്തത്.

മുൻപ് മുൻ ക്രിക്കറ്റർമാരടക്കം രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡം ചോദിച്ച രംഗത്ത് വരികയുണ്ടായി. ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദ്, പക്ഷപാതപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്ന് പോലും പറയുകയുണ്ടായി. ഈ സാഹചര്യത്തിൽ മൂന്നാം ടെസ്റ്റിലും ഇന്ത്യ രാഹുലിന് അവസരം കൊടുക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.