
10 ഫോറും 6 സിക്സും…പ്രഭ് സിമ്രാൻ മാസ്സ് സെഞ്ച്വറി.. ഒറ്റയാൻ പോരാട്ടവുമായി സർപ്രൈസ് താരം!! കാണാം സിക്സുകൾ
ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന് സെഞ്ച്വറി. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഡൽഹി ബൗളർമാർ തുടക്കം മുതൽ കാഴ്ചവച്ചത്. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനെ (7) മടക്കി ഇശാന്ത് ശർമ്മ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
തുടർന്ന്, തുടർച്ചയായി പഞ്ചാബിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ലിയാം ലിവിങ്സ്റ്റൺ (4), ജിതേഷ് ശർമ (5) എന്നിവരെല്ലാം അതിവേഗം മടങ്ങി. എന്നാൽ, ഒരറ്റത്ത് പ്രഭ്സിമ്രാൻ സിംഗ് ഡൽഹി ബൗളർമാരെ പ്രതിരോധിച്ചും ആക്രമിച്ചും പിടിച്ചുനിന്നു. ശേഷം, ക്രീസിൽ എത്തിയ സാം കറൻ (20) സ്വയം റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, പ്രഭ്സിമ്രാൻ സിംഗിന് കൂടുതൽ അവസരം നൽകിയതോടെ പഞ്ചാബ് വലിയൊരു പതനത്തിൽ നിന്ന് കരകയറാൻ ആരംഭിച്ചു.
𝙋𝙧𝙖𝙗𝙝 𝙧𝙖𝙖𝙠𝙝𝙖 🔥
Maiden #TATAIPL 💯 for @prabhsimran01 🦁 to give @PunjabKingsIPL an edge in this crucial match!#EveryGameMatters #DCvPBKS #TATAIPL #IPL2023 #IPLonJioCinema pic.twitter.com/hicf7UINCM
— JioCinema (@JioCinema) May 13, 2023
നാലാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിംഗും സാം കറനും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒടുവിൽ, സാം കറനെ പുറത്താക്കി പ്രവീൺ ഡ്യൂബെ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ശേഷം എത്തിയ, ഹർപ്രീത് ബ്രാർ (2), ഷാറൂഖ് ഖാൻ എന്നിവർക്കൊന്നും വലിയ സംഭാവന നൽകാൻ ആയില്ലെങ്കിലും, പ്രഭ്സിമ്രാൻ സിംഗിന്റെ സെഞ്ച്വറി പ്രകടനം പഞ്ചാബിന് തുണയായി.
𝗠𝗮𝗶𝗱𝗲𝗻 𝗜𝗣𝗟 𝗖𝗲𝗻𝘁𝘂𝗿𝘆 𝗳𝗼𝗿 𝗣𝗿𝗮𝗯𝗵𝘀𝗶𝗺𝗿𝗮𝗻 𝗦𝗶𝗻𝗴𝗵!
A sensational knock this from the @PunjabKingsIPL batter 🙌#TATAIPL | #DCvPBKS pic.twitter.com/lf8RICIOf1
— IndianPremierLeague (@IPL) May 13, 2023
65 പന്തിൽ 10 ഫോറും 6 സിക്സും സഹിതം 158.46 സ്ട്രൈക്ക് റേറ്റോടെ 103 റൺസ് ആണ് പ്രഭ്സിമ്രാൻ സിംഗ് സ്കോർ ചെയ്തത്. ഇന്നിങ്സിന്റെ 19-ാം ഓവറിൽ ആണ് പ്രഭ്സിമ്രാൻ സിംഗ് മടങ്ങിയത്. പേസർ മുകേഷ് കുമാർ പ്രഭ്സിമ്രാൻ സിംഗിനെ ബൗൾഡ് ചെയ്യുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസിനായി ഇഷാന്ത് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അക്സർ പട്ടേൽ, പ്രവീൺ ഡ്യൂബെ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ എല്ലാവരും തന്നെ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.