
വീട്ടിലെ ക്ലോക്ക് ഈ കോണിൽ ആണോ എന്നാൽ ഉടനെ മാറ്റിക്കോ! ക്ലോക്ക് ഇവിടെ സ്ഥാപിച്ചാൽ ഭാഗ്യം കൈപ്പിടിയിൽ.!! | Position of Clock at Home according to Vastu Shastra
Position of Clock at Home according to Vastu Shastra Malayalam : വാസ്തുശാസ്ത്രത്തിൽ വീടിൻറെ ക്ലോക്കിന്റെ സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ വയ്ക്കുന്ന ക്ലോക്കിന് സ്ഥാനം നിങ്ങളുടെ ഭാവിയെയും സമ്പത്തിനെയും വരെ നിർണയിക്കും എന്നാണ് വാസ്തു പറയുന്നത്. വീട്ടിൽ ക്ലോക്ക് വെക്കുന്നത് യഥാസ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാവും. അതുപോലെതന്നെ ക്ലോക്ക് വയ്ക്കുന്നത് വിപരീത സ്ഥാനത്ത് ആണെങ്കിൽ
നിങ്ങൾക്ക് വിപരീത ഫലവും ആയിരിക്കും ലഭിക്കുക. വാസ്തുശാസ്ത്ര പ്രകാരം കാലന്റെ ദിക്കായിട്ടാണ് തെക്കു ദിക്കിനെ കണക്കാക്കുന്നത്. അതുപോലെ തന്നെ തിരിച്ചടികളുടെ ദിക്കാണ് തെക്ക് എന്നും നമുക്ക് പറയാൻ സാധിക്കും. വീടിൻറെ ഏതു മുറിയാണ് എങ്കിലും തെക്ക് ദിക്കിലാണ് നമ്മൾ ക്ലോക്ക് സ്ഥാപിക്കുന്നത് എങ്കിൽ വീട്ടിലെ ആർക്കും ഒരു പുരോഗതിയും ഉണ്ടാകില്ല എന്നാണ് വാസ്തു പറയുന്നത്. അത് ഗൃഹനാഥനെ ആണ് കൂടുതലായി

ബാധിക്കുക. അതുപോലെതന്നെ വീടിൻറെ തെക്ക് ഭാഗത്താണ് നിങ്ങൾ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത് എങ്കിൽ ഏതെങ്കിലും ഭാഗ്യം നിങ്ങളെ തേടി വരുന്നുണ്ടെങ്കിൽ ആ ഭാഗ്യത്തെ കൂടി അത് വഴിതിരിച്ചു വിടും. കുടുംബത്തിലെ എല്ലാവർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും ഇത് കാരണമാകും. അതുപോലെ തന്നെ വീട്ടിലേക്ക് കയറുന്ന സ്ഥലത്ത് അതായത് ഡോറിന് സമീപത്തായി ഒരിക്കലും ക്ലോക്ക് വയ്ക്കാൻ പാടില്ല.