സൂര്യകുമാറിനെ നാലാം നമ്പറിൽ കളിപ്പിക്കണം; നിർദേശവുമായി പോണ്ടിംഗ്

ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെൻസേഷൻ സൂര്യകുമാർ യാദവിന് ഇറങ്ങാൻ പറ്റിയ ഏറ്റവും മികച്ച പൊസിഷൻ വ്യക്തമാക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. 20-20 ടീമിന്റെ അവിഭാജ്യഘടകമായ സൂര്യയെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ഏറ്റവും യോജിച്ച ഇടം നാലാം നമ്പറിൽ ആണെന്നാണ് പൊണ്ടിങ്ങിന്റെ അഭിപ്രായം.

കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിൽ താരത്തെ ഓപ്പണർ ആയാണ് കളിപ്പിച്ചിരുന്നത്. അപ്പോഴും ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ സൂര്യക്ക്‌ കഴിഞ്ഞിരുന്നു. ടോപ് ഓർഡറിൽ ഏത് ഘട്ടത്തിലും കളിക്കാൻ സാധിക്കുന്ന ഒരു മികവുറ്റ താരമാണ് അദ്ദേഹം. എങ്കിലും എന്റെ അഭിപ്രായത്തിൽ സൂര്യ നാലാം നമ്പറിൽ വരണം. വിരാട് കോഹ്‌ലിയെ അദ്ദേഹത്തിന്റെ ഫേവറിറ്റ് ആയ മൂന്നാം നമ്പറിൽ തന്നെ ഇറക്കണം. 1, 2, 3, 4 ഏത് പൊസിഷനിൽ ആയാലും തിളങ്ങാൻ കഴിയുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് സൂര്യകുമാർ എന്നും പോണ്ടിംഗ് വ്യക്തമാക്കി.

ഐസിസി റിവ്യൂ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കഴിഞ്ഞ ചില പരമ്പരകളിൽ എല്ലാം തന്നെ മറ്റെല്ലാ ബാറ്റർമാരേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്ന പ്രകടനം പുറത്തെടുത്ത ഒരു താരമായിരുന്നു സൂര്യ. എന്റെ അഭിപ്രായത്തിൽ പവർപ്ലെ ഓവറുകൾക്ക്‌ ശേഷം മിഡിൽ ഓവറുകളിൽ റൺനിരക്ക് ഉയർത്താൻ സൂര്യയെ പോലെയുള്ള ആളുകളാണ് വേണ്ടത്. മാത്രമല്ല, അവസാന ഓവറുകൾ വരെ നിന്ന് കളിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സാധിക്കുന്നത് എന്താണെന്ന് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.

പോണ്ടിംഗിന്റെ അഭിപ്രായത്തിൽ, തന്റെ കഴിവിലുള്ള പൂർണ്ണ വിശ്വാസവും ഏതൊരു ബോളറെയും നേരിടാനുള്ള ചങ്കൂറ്റവുമാണ് സൂര്യയെ മറ്റ് താരങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിനുശേഷം 15 മത്സരങ്ങളിൽ സൂര്യകുമാർ യാദവ് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ആദ്യ ഓവറുകളിൽ 166 ശരാശരി സ്ട്രൈക്ക്റേറ്റിൽ കളിക്കുന്ന താരത്തിന്റെ അവസാന ഓവറുകളിലെ ശരാശരി സ്ട്രൈക്ക്റേറ്റ് 258.8 എന്ന ഞെട്ടിക്കുന്ന കണക്കുകളാണ്