പാഷൻ ഫ്രൂട്ട് ഇല നിങ്ങളെ ഞെട്ടിക്കുന്ന ചില ഗുണങ്ങൾ: പാഷന്‍ ഫ്രൂട്ട് ഇല പ്രമേഹ, കൊളസ്‌ട്രോള്‍ മരുന്നാക്കാം | Passion Fruit Leaves Benefits

Passion Fruit Leaves Benefits Malayalam : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ സഹായിക്കും.

വണ്ണം കുറയാനായി ഈ ഇല വൃത്തിയായി കഴുകി കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. തിളച്ച് വെള്ളത്തിന്റെ നിറം മാറി കുറച്ചു വറ്റി കഴിയുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വെള്ളത്തിലേക്ക് തേൻ അല്ലെങ്കിൽ നാരങ്ങയുടെ നീര് ചേർത്ത് കുടിച്ചാൽ വണ്ണം പെട്ടെന്ന് കുറയും. ഷുഗർ, കൊളെസ്ട്രോൾ ഒക്കെ ഉള്ളവർ ഇതിലേക്ക് തേൻ ചേർക്കേണ്ടതില്ല. പകരം ചെറുനാരങ്ങയുടെ നീര് ചേർക്കാം.

Passion Fruit Leaves Benefits
Passion Fruit Leaves Benefits

അതേ പോലെ തന്നെ ഇത് വെറും വയറ്റിൽ കുടിച്ചാൽ മൂത്രത്തിൽ ഇൻഫെക്ഷൻ ഉള്ളവർക്ക് അതെല്ലാം മാറി കിട്ടും. വിറ്റാമിൻ, അയൺ ഒക്കെ നിറയെ ഉള്ള ഈ ഡ്രിങ്ക് കുടിച്ചാൽ വിളർച്ചയും മാറും. കാഴ്ച ശക്തിക്കും ഒക്കെ നല്ലതാണ്. ഇളം ചൂടോടെ ഇത് കുടിക്കുന്നത് അതു കൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതു പോലെ തന്നെ നമ്മൾ ദിവസവും തിളപ്പിക്കുന്ന വെള്ളത്തിലും ഈ ഇല ഇട്ട് തിളപ്പിക്കാം.

ഫാഷൻ ഫ്രൂട്ടിന്റെ അകത്തെ കുരു ഉണക്കി എണ്ണ കാച്ചുമ്പോൾ ചേർത്താൽ മുടിയും നല്ല കട്ടിയായി വളരും. ഇങ്ങനെ ധാരാളം ഗുണങ്ങളുള്ള ഫാഷൻ ഫ്രൂട്ട് ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. അത്‌ ഒന്ന് കണ്ടതിനു ശേഷം ഈ ഡ്രിങ്ക് ഒന്നു പരീക്ഷിച്ച് നോക്കാമല്ലോ. തീർച്ചയായും ഉപകാരപ്പെടും. Crediit : Malappuram Thatha Vlog by ridhu Passion Fruit Leaves Benefits

 

Rate this post