നൂറ്റാണ്ടിലെ അത്ഭുത ക്യാച്ച് 😳😳😳കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ താരങ്ങളും!! വീഡിയോ

ഒറ്റക്കൈയിൽ അത്ഭുത ഡിഫ്ലക്ഷൻ ക്യാച്ചുമായി ഹർദിക് പാണ്ഡ്യ. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് പലരെയും ഒരു നിമിഷം സബ്ദരാക്കിയ പാണ്ഡ്യയുടെ ഒരു കിടിലോസ്കി ക്യാച്ച് പിറന്നത്. ന്യൂസിലാൻഡിന്റെ ബാറ്റർ ഡേവൻ കോൺവെയെ പുറത്താക്കാനായിരുന്നു ഹർദിക്ക് ഈ തകർപ്പൻ ക്യാച്ച് എടുത്തത്.മത്സരത്തിൽ ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 10ആം ഓവറിലാണ് സംഭവം നടന്നത്. 15ന് നാല് എന്ന തകർന്നടിഞ്ഞ നിലയിലായിരുന്നു ന്യൂസിലാൻഡ്.

പത്താം ഓവറിലെ നാലാം പന്ത്‌ ഹർദിക്ക് എറിഞ്ഞു. ഓഫ് സ്റ്റമ്പിന് പുറത്ത് ഗുഡ് ലെങ്തിൽ ആണ് ബോൾ വന്നത്. ബാറ്റർ കോൺവെ ബോൾ സ്ട്രൈറ്റ് തന്നെ അടിച്ചകറ്റാൻ ശ്രമിച്ചു. എന്നാൽ ഹർദിക്ക് തന്റെ ഫോളോ ത്രൂയിൽ അല്പം താഴ്ന്നശേഷം, വലംകൈ ഉപയോഗിച്ച് പന്ത് കൈപ്പിടിയിലൊതുക്കി. മൈതാനത്തുണ്ടായിരുന്ന കളിക്കാർക്ക് പോലും ഹർദിക്ക് ആ ക്യാച്ചെടുത്തത് മനസ്സിലായില്ല.

ക്യാച്ചെടുത്തശേഷം ബോൾ തിരികെ അമ്പയറുടെ കയ്യിൽ ഹർദിക്ക് കൊടുത്തു. ആ സമയത്താണ് ഫീൽഡർമാരും ഗ്യാലറിയിൽ ഇരുന്ന ആരാധകരുമെല്ലാം അതൊരു ക്യാച്ചായിരുന്നു എന്ന് മനസ്സിലാക്കിയത്. എന്തായാലും ഹർദിക്ക് എന്ന ടോപ് ക്ലാസ് ഫീൽഡറുടെ ഒരു മികവ് തന്നെയാണ് ഈ പ്രകടനത്തിൽ നിന്ന് വ്യക്തമായത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും ചേർന്ന് ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ പവർപ്ലേയിൽ തന്നെ ന്യൂസിലാന്റിന്റെ പാതി ബാറ്റിംഗ് നിരയെ കൂടാരം കയറ്റാൻ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷാമി തന്റെ ആദ്യ സ്പെല്ലിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. കൂടാതെ മുഹമ്മദ് സിറാജ്, താക്കൂർ, പാണ്ഡ്യ എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Rate this post