ഒരിക്കലെങ്കിലും കഴിച്ചു നോക്കേണ്ട ഒന്ന് തന്നെയാണ് മലബാറിന്റെ സ്വന്തം ഈ പാൽ വാഴക്ക!! തയ്യാറാക്കുന്ന വിധം | Pal Vazhakka Recipe

Pal Vazhakka Recipe Malayalam : മലബാർ സ്പെഷ്യൽ പാൽ വാഴക്ക ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്തു നോക്കൂ… കുട്ടികൾ വീട്ടിൽ ഉള്ള സമയമാണ് വേനൽക്കാലം. എപ്പോഴും അമ്മേ വിശക്കുന്നു എന്ന പല്ലവി ആയിരിക്കും വീട്ടിൽ മുഴങ്ങി കേൾക്കുക. ഭർത്താവും കൂടി വീട്ടിൽ ഉള്ള ദിവസം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇങ്ങനെ വിശപ്പിന്റെ വിളി കേൾക്കുമ്പോൾ എന്ത് ഉണ്ടാക്കും എന്ന് തല പുകച്ചു മതിയായോ?

ഇതോടൊപ്പം ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ. നല്ല എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യകരമായ ഒരു സ്പെഷ്യൽ ഐറ്റം ആണ് പാൽ വാഴക്ക. വളരെ കുറച്ച് സാധനങ്ങൾ മതി ഇത് ഉണ്ടാക്കാനായി. ആദ്യം തന്നെ അര കപ്പ്‌ ചൗവ്വരി വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കണം. ഇങ്ങനെ ചെയ്‌താൽ എളുപ്പത്തിൽ ഇതിനെ വേവിക്കാൻ കഴിയും. കുറച്ച് സമയം കഴിയുമ്പോൾ രണ്ട് കപ്പ്‌ വെള്ളത്തിൽ ഈ ചൗവ്വരി ഇട്ട് വേവിച്ചു എടുക്കണം. പെട്ടെന്ന് തന്നെ ഇത് വെന്തു കിട്ടും.

Pal Vazhakka Recipe
Pal Vazhakka Recipe

ഇടയ്ക്കിടെ ഇളക്കി കൊടുത്തില്ല എങ്കിൽ ഇത് അടിയിൽ പിടിക്കും. മറ്റൊരു പാത്രത്തിൽ കുറച്ചു പാൽ തിളപ്പിച്ച്‌ എടുക്കണം. രണ്ട് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു എടുക്കണം. തിളച്ചതിന് ശേഷം ഏലയ്ക്കയും അരിഞ്ഞു വച്ചിരിക്കുന്ന പഴവും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കണം. നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ചൗവ്വരി ചേർത്തതിന് ശേഷം നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്താൽ രുചികരമായ പാൽ വാഴക്ക തയ്യാർ.

പോഷകം ഏറെ അടങ്ങിയിട്ടുള്ള ഈ പാൽ വാഴക്ക കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായ പാൽ വാഴക്ക മുതിർന്നവർക്കും കഴിക്കാവുന്ന ഒന്നാണ്. കോഴിക്കോടും മലപ്പുറവും ധാരാളമായി കാണുന്ന പാൽ വാഴക്ക ഇനി മുതൽ എല്ലാവർക്കും ട്രൈ ചെയ്യാം. ചേരുവകളും ഉണ്ടാക്കേണ്ട വിധവും ഇതോടൊപ്പം കാണുന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. Pal Vazhakka Recipe, Malabar Special Paal Vazhakka

 

Rate this post