പ്രതീക്ഷകൾ നൽകി ഏഷ്യ കപ്പിൽ നിന്നും പുറത്തായ താരങ്ങൾ! ഇനി ഇവർക്ക് മുൻപിൽ എന്താണ് ചാൻസസ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഈ വർഷത്തെ ഏറ്റവും പ്രധാന ലക്ഷ്യം എന്തെന്ന് ചോദിച്ചാൽ അതിന് ഓരോ ഒരൊറ്റ ഉത്തരമേ ഉള്ളൂ. ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം. 2013ലാണ് അവസാനമായി ടീം ഇന്ത്യ ഒരു ഐസിസി കിരീടം നേടിയത്. അതിനാൽ തന്നെ ഇത്തവണ രോഹിത് ശർമ്മയും ടീം ലോകകപ്പ് സ്വപ്നം കാണുന്നുണ്ട്. ടി:20 ക്രിക്കറ്റ്‌ ലോകകപ്പിനായി വലിയ തയ്യറെടുപ്പിലാണ് ടീം ഇന്ത്യ.

വരാനിരിക്കുന്ന ഏഷ്യ കപ്പ് അതിനാൽ തന്നെ ഇന്ത്യൻ സംഘത്തിന് വളരെ നിർണായകമാണ്. ഏഷ്യ കപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ സ്‌ക്വാഡ് തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച. സീനിയർ താരങ്ങൾ എല്ലാം സ്‌ക്വാഡിലേക്ക് എത്തിയപ്പോൾ സഞ്ജു സാംസൺ, ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങൾക്ക്‌ സ്‌ക്വാഡിലെ അവസരം നഷ്ടമായി. അവർക്ക് മുൻപിൽ ഇനി ടി :20 ക്രിക്കറ്റിലെ ഭാവി എന്തെന്നുള്ള ചോദ്യം ശ്രദ്ധേയമായി മാറുകയാണ്.

ശിഖർ ധവാൻ : ഒരു നീണ്ട കാലത്തോളം ഇന്ത്യൻ ലിമിറ്റെഡ് ഓവർ ഫോർമാറ്റിലെ ടോപ് ഓർഡർ ശക്തി ശിഖർ ധവാൻ ബാറ്റിങ് തന്നെയായിരുന്നു. എന്നാൽ ഇന്ന് ഏകദിന ടീമിൽ മാത്രം സ്ഥാനമുള്ള ധവാൻ ടി :20 കരിയർ ഏറെക്കുറെ അവസാനിച്ച രീതിയിൽ ആണ്.ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി 14 മത്സരങ്ങളിൽ നിന്നും മികച്ച സ്ട്രൈക്ക് റേറ്റിൽ ധവാൻ 460 റൺസ്‌ നേടി. എന്നിട്ടും താരത്തെ ടി :20 ടീമിലേക്ക് പരിഗണിച്ചില്ല.

സഞ്ജു സാംസൺ : മലയാളികൾ അഭിമാന താരമായ സഞ്ജുവിന് അർഹമായ അവസരം ഇന്ത്യൻ ടീമിൽ ലഭിക്കാറില്ല എന്നുള്ള വിമർശനം എന്നും സജീവമാണ്.വീണ്ടും കുറച്ച് അവസരങ്ങൾ ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ കഴിഞ്ഞ ഐപിൽ സീസണിൽ 17 മത്സരങ്ങളില്‍ 458 റൺസ്‌ നേടിയ സഞ്ജു മികവ് വീണ്ടും ചർച്ചയായി മാറുകയാണ്.അയർലാൻഡ് എതിരെ വെടിക്കെട്ട് ഫിഫ്റ്റിയും, വെസ്റ്റ് ഇൻഡീസ് എതിരെ ഒരു ഇന്നിങ്‌സും എല്ലാം തന്നെ സെലക്ഷൻ കമ്മിറ്റി കണ്ടില്ലേ എന്നുള്ള ചോദ്യം സജീവം.

സഞ്ജുവിനെയും ധവാനെയും കൂടാതെ മികച്ച അവസരം ലഭിക്കാതെ വീണ്ടും ഇന്ത്യൻ ടി :20 ടീമിൽ നിന്നും പുറത്തായ മറ്റുള്ള താരങ്ങളാണ് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, മുഹമ്മദ്‌ ഷമി എന്നിവർ.