ഈ ചെടി കാണാത്തവരുണ്ടോ..? നിലപ്പന ചെടിയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത് | Nilappana Plant Benefits

Nilappana Plant Benefits Malayalam : ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും ഇതിന്റെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കണം.!! ഉപകാരപ്രദമായ അറിവ്.!! പനയുടെ രൂപത്തിലുള്ള ഈ ചെറിയ ചെടിയെ നിങ്ങൾ കണ്ടിട്ടുണ്ടോ.? പലരും ഇത് പറമ്പുകളിലും മറ്റും കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ.

നിലപ്പന എന്ന ചെടി ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമായതിനാൽ ഇതിന്റെ ഔഷധ ഗുണങ്ങൾ നിങ്ങൾ തിരിച്ചറിയണം. കറുത്ത മുസ്‌ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. പനയുടെ രൂപത്തിലുള്ള നീണ്ടു കൂർത്തിരിക്കുന്ന ഇലകളും മഞ്ഞ പൂക്കളുമാണ് ഇതിനുള്ളത്. കാണാൻ ചെറുത് ആണെങ്കിലും ഔഷധ ഗുണങ്ങൾ ഏറെയാണ്.

മഞ്ഞപ്പിത്തം ഇല്ലാതാക്കാൻ ഏറെ നല്ലതാണ് ഈ ചെടി. ഇതിന്റെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുകയാണ് ചെയ്യേണ്ടത്. ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചതും പഞ്ചസാരയും പാലിൽ ചേർത്ത് കലക്കി ദിവസവും കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ചുമക്ക് ഇതിന്റെ ഇല കഷായം വച്ച് കുടിക്കുന്നതും വളരെ നല്ലതാണ്.

ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് പുരട്ടിയാൽ നീര് കുറയുന്നതാണ്. നിലപ്പന ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Hanif Poongudi

Rate this post