വന്ദനത്തിലെ ഗാഥയുടെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്😱😳

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത പ്രണയജോഡി ആയിരുന്നു വന്ദനത്തിലെ മോഹൻലാലും ഗിരിജയും ഒരുമിച്ച് അഭിനയിച്ച വന്ദനത്തിലെ കഥാപാത്രങ്ങൾ. മൊബൈൽഫോൺ ഇല്ലാത്തതുകൊണ്ട് മാത്രം ഒരുമിക്കാൻ സാധിക്കാതെ പോയ ഇരുവരും അന്നത്തെ കാലത്ത് തന്നെ ആളുകളുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയിരുന്നു. എത്രയോ പേർ ഇങ്ങനെ പ്രണയവിരഹം പേറി ജീവിതം തള്ളിനീക്കുന്നുണ്ടാവും. അങ്ങനെയുള്ള ആളുകളുടെ പ്രതിനിധികളായിരുന്നു ഗാഥയും ഉണ്ണിയും.

അതുവരെ കണ്ടിട്ടില്ലാത്ത മലയാള സിനിമയുടെ ഒരു നായികാ മുഖമായിരുന്നു ഗാഥയുടെ. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വന്ന ഗിരിജയെ പിന്നീട് ഒരു ചിത്രത്തിലും ആരും കണ്ടില്ല എവിടേക്ക് പോയി ഗിരിജ.? ഒരിക്കൽ ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാൻ വേണ്ടി അമേരിക്കയിൽ എത്തിയ പ്രിയദർശനും ശ്രീനിവാസനും ഗിരിജയെ കാണാൻ വേണ്ടി അവരുടെ വീട്ടിലെത്തി. അപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. ഇത് അറിഞ്ഞതിനുശേഷം അവരെ പിന്നീട് കാണാം എന്ന് കരുതി. ഇരുവരും വീട്ടിൽ നിന്നും തിരികെ ഇറങ്ങി.

അങ്ങോട്ടുള്ള യാത്രയിൽ ആണ് റോഡിലെ ബ്ലോക്കിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ കഴുകി കൊടുക്കുന്ന ഗിരിജയേ എല്ലാവരും കണ്ടത്. ഒരു നിമിഷം പ്രിയദർശനും ശ്രീനിവാസനും അത്ഭുതപ്പെട്ടു പോയിരുന്നു. കാറ് കഴുകി വരുമാനം ഉണ്ടാക്കേണ്ട ബുദ്ധിമുട്ടൊന്നുമുള്ള ഒരു സ്ത്രീ അല്ല ഗിരിജ എന്ന് പ്രിയദർശന് അറിയാമായിരുന്നു. നല്ല സാമ്പത്തികം ഉള്ള അവസ്ഥയിൽ നിന്നും വരുന്ന ഒരു വ്യക്തിയാണ് അവർ. പിന്നെന്തിനാണ് അവരീ ജോലി ചെയ്യുന്നത്. ശ്രീനിവാസനും പ്രിയദർശനും അവരോട് ചോദിച്ചു. ആ സമയത്ത് അവർ പറഞ്ഞത് വിചിത്രമായ ഒരു മറുപടിയായിരുന്നു.

വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്ന് കരുതുന്ന ഒരു വ്യക്തിയാണ് ഈ ജോലിയുടെ മാന്യതയും താൻ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായി അധ്വാനിച്ച് പണം ഉണ്ടാക്കാൻ താൽപര്യപ്പെടുകയാണ്. അതിനുവേണ്ടിയാണ് താൻ ഈ ജോലി തിരഞ്ഞെടുത്തതെന്ന് ആ നിമിഷം ആ പെൺകുട്ടിയുടെ തങ്ങൾക്ക് വല്ലാതെ മതിപ്പ് തോന്നി പോയി എന്നാണ് ഇരുവരും പറഞ്ഞത്.

Rate this post