ഗ്രൗണ്ടിൽ ഡി. കെ വിളികൾ 😱വിജയിക്ക് അ പമാനം നൽകി കാണികൾ!!! കൈകൂപ്പി മുരളി വിജയ്!! വീഡിയോ കാണാം
നടന്നുകൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയർ ലീഗിൽ (TNPL 2022) റൂബി ട്രിച്ചി വാരിയേഴ്‌സ് ടീമിലൂടെയാണ് മുൻ ഇന്ത്യൻ ബാറ്റർ മുരളി വിജയ് ക്രിക്കറ്റിലേക്ക് വലിയ തിരിച്ചു വരവ് നടത്തിയത്.ലീഗിലെ മിന്നും താരങ്ങളിൽ ഒരാളെ തന്നെയാണ് വിജയ്.4 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 224 റൺസ് ആണ് താരം അടിച്ചു കൂട്ടിയത്.നെല്ലായി റോയൽ കിംഗ്‌സിനെതിരെ 12 സിക്‌സറുകളുടെ അകമ്പടിയോടെ 66 പന്തിൽ 121 റൺസ് എടുക്കുകയും ചെയ്തു.
തമിഴ്‌നാട് പ്രീമിയർ ലീഗിലെ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനിനു പുറത്ത് ആരാധകർ ദിനേഷ് കാർത്തിക്കിന്റെ പേര് വിളിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. ആരാധകർ ‘ഡികെ, ഡികെ’ എന്നു ആർത്തു വിളിക്കുമ്പോൾ മുരളി വിജയ് ആദ്യം കൈയടിക്കുന്നതും പിന്നാലെ ആരാധകർക്കു നേരെ കൈകൂപ്പുന്നതും വീഡിയോയിൽ കാണാം. ആരാധകർ ഡികെ എന്നു വിളിക്കുമ്പോൾ ആദ്യം കൈയടിക്കുകയാണ് താരം ചെയ്തത്. പിന്നാലെയായിരുന്നു കൈകൂപ്പൽ.
കാർത്തികിന്റെ ആദ്യഭാര്യ നികിത വഞ്ജര സംബന്ധിച്ച വാർത്തകൾ മുൻപ് വൈറലായി മാറിയിരുന്നു.പിന്നീട് വിവാഹത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷം വിവാഹം കഴിക്കുകയായിരുന്നു. ഇത് അടക്കം ഓർത്താണ് ആരാധകർ കളിയാക്കൽതുടർന്ന് 2015ൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ക്വാഷ് താരങ്ങളിലൊരാളായ ദീപിക പള്ളിക്കലിനെ കാർത്തിക് വിവാഹം കഴിച്ചു.
#TNPL2022 DK DK DK ……
Murali Vijay reaction pic.twitter.com/wK8ZJ84351— Muthu (@muthu_offl) July 7, 2022
2018 ൽ ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലാണ് രണ്ട് താരങ്ങളും അവസാനമായി ഇന്ത്യയ്‌ക്കായി ഒരുമിച്ച് കളിച്ചത്. 61 ടെസ്റ്റുകളിൽ നിന്ന് 12 സെഞ്ച്വറികളോടെ 38.29 ശരാശരിയിൽ 3,982 റൺസ് നേടിയ വിജയ്, തുടർച്ചയായ കുറഞ്ഞ സ്‌കോറുകൾക്ക് ശേഷം ടീമിൽ നിന്നും പുറത്തായി.ഇന്ത്യയുടെ 2018-19 ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം, പിന്നീട് ഒരിക്കലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല.2010ലും 2011ലും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഐപിഎൽ ജേതാക്കളായ വിജയ് അവസാനമായി ടൂർണമെന്റിൽ കളിച്ചത് 2020ലാണ്.ഐപിഎൽ 2022 ലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് കാർത്തിക് ടി20 ഐ ടീമിലേക്ക് തിരിച്ചുവരവ് നടത്തി